കടമ്മനിട്ട : അദ്ധ്യാപകരോടും മാതാപിതാക്കളോടുമുള്ള ആദരവും സ്നേഹവും നഷ്ടപ്പെടുന്നതാണ് വിദ്യാർത്ഥികളിലെ ഇന്നത്തെ മൂല്യച്യുതിക്ക് കാരണമെന്ന് കെ പി സി സി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ അഭിപ്രായപ്പെട്ടു. രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കാൻ കഴിയണമെന്നും ജവഹർ ബാൽ മഞ്ച് കടമ്മനിട്ട യൂണിറ്റ് നടത്തിയ മെറിറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജവഹർ ബാൽ മഞ്ച് ജില്ലാ കോ ഓർഡിനേറ്റർ ചേതൻ കൈമൾമഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ കെ ജി റെജി മുഖ്യ പ്രഭാഷണം നടത്തി. എസ് എസ് എൽ സി, പ്ലസ് റ്റു, എൽ എസ് എസ്, യു എസ് എസ് വിജയികളെ പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജെറി മാത്യു സാം മെമെന്റോ നൽകി അനുമോദിച്ചു. വാർഡ് മെമ്പർ രമേഷ് എം ആർ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അന്നമ്മ ഫിലിപ്പ്, ബാൽ മഞ്ച് രക്ഷാധികാരികളായ ബിജു മലയിൽ, ലിജി ബിജു, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുമതിക്കുട്ടി, രക്ഷിതാക്കളുടെ പ്രതിനിധി ഷെറിൻ ബിജു എന്നിവർ സംസാരിച്ചു.