തിരുവല്ല: ജൂനിയർ ചേംബർ ഇൻറർനാഷ്‌ണൽ തിരുവല്ല ചാപ്റ്ററിൻ്റെ 2026 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നവംബർ 15-ന് (ശനിയാഴ്ച്ച) ഹോട്ടൽ അർക്കാഡിയ അവന്യൂവിൽ നടക്കും. വൈകിട്ട് 6.30-നാണ് പരിപാടി. 2025 വർഷത്തെ പ്രസിഡന്റായ ജിതിൻ കല്ലാകുന്നേൽ സ്ഥാനം ഒഴിയുന്ന പ്രസിഡൻ്റ് സ്ഥാനത്തേക്കാണ് പുതിയ പ്രസിഡന്റായി ജിതിൻ ആർക്ക്‌ഷെൽ സ്ഥാനമേൽക്കുന്നത്.
ജെ.സി.ഐ തിരുവല്ലയുടെ 36-ാമത് സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് വിവിധങ്ങളായ ക്ഷേമ പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും ഉദ്ഘാടനം നടത്തുമെന്ന് സംഘാടക സമിതി ചെയർമാൻമാരായ അഡ്വ.അഭിലാഷ് ചന്ദ്രൻ, ഷിനു തോമസ് എന്നിവർ അറിയിച്ചു.
പ്രശസ്ത സിനിമ താരവും സാമൂഹിക പ്രവർത്തകയുമായ സീമാ .ജി നായർ, സംവിധായകനും നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ എം.ബി പത്മകുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.






