കോട്ടയം : കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ കടയ്ക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി. രാമപുരം ബസ് സ്റ്റാൻഡിന്റെ സമീപമുള്ള കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെയാണ് മറ്റൊരു കടയുടമയായ മോഹൻദാസ് ആക്രമിച്ചത്. സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത് . ഗുരുതരമായി പൊള്ളലേറ്റ അശോകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.