തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. അഡ്വ കെ രാജു ദേവസ്വം ബോർഡ് അംഗമായും സത്യപ്രതിജ്ഞ ചെയ്തു.രാവിലെ ദേവസ്വം ബോർഡ് അസ്ഥാനത്തായിരുന്നു സത്യപ്രതിജ്ഞ നടന്നത്.രണ്ട് വർഷത്തേക്കാണ് കാലാവധി.
ചടങ്ങിൽ മന്ത്രിമാരായ വിഎൻ വാസവൻ, വി.ശിവൻകുട്ടി,ജിആർ അനിൽ, രാമചന്ദ്രൻ കടന്നപ്പളളി എന്നിവർ പങ്കെടുത്തു .മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തും അംഗം എ അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. വിശ്വാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമായി ബോർഡിനെ മാറ്റുമെന്ന് കെ ജയകുമാർ പറഞ്ഞു .






