ചങ്ങനാശ്ശേരി : ആറന്മുള വള്ള സദ്യയും അഞ്ചമ്പല ദർശനവും ജൂലൈ 13മുതൽ ഒക്ടോബർ 2വരെ നടക്കുന്നതിനുള്ള ആലോചന യോഗം ചേർന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റയും, കെ. എസ് ആർ റ്റി സി യുടെയും ആറന്മുള പള്ളിയോട സേവാ സംഘ ത്തിന്റെയും പഞ്ചദിവ്യദേശ ദർശന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആറന്മുളയിലാണ് യോഗം ചേർന്നത്.ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ് സാമ്പദേവൻ അധ്യക്ഷത വഹിച്ചു. പഞ്ചദിവ്യ ദേശ ദർശൻ ചയർമാൻ ബി. രാധാകൃഷ്ണമേനോൻ യോഗം ഉത്ഘാടനം ചെയ്തു.
അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കും, ആചാര -അനുഷ്ടാന രീതിയിൽ തന്നെ വള്ളസദ്യ നല്കും, പാർക്കിങ് ഏരിയ വർധിപ്പിക്കും, വഴിപാട് പ്രസാദം പ്രത്യേക പാക്കിങ്കിൽ തീർത്ഥടകർക്ക് നല്കും.തിരക്ക് കൂടുതൽ ആയാൽ കെ എസ് ആർ റ്റി സി ബസിൽ വരുന്ന തീർത്ഥടകർക്ക് പ്രത്യേക പരിഗണന നല്കും. അഞ്ചു ക്ഷേത്രങ്ങളിലും ഒരേ പോലെ പൂജ സമയവും, നട അടയ്ക്കലും ക്രമീകരിക്കും. അഞ്ചു ക്ഷേത്രങ്ങളിലെയും ഐതിഹ്യങ്ങൾ അടങ്ങിയ ബുക്ക് ലെറ്റ് വിതരണം ചെയ്യും. ആദ്യം വരുന്ന ബസിന് എല്ലാ ക്ഷേത്രങ്ങളിലും സ്വീകരണം നല്കും തുടങ്ങിയ തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടായി .
കെ എസ് ആർ റ്റി സി സംസ്ഥാന സെൽ കോർഡിനേറ്റർ. ആർ സുനിൽകുമാർ,ജില്ലാ കോർഡിനേറ്റർ സന്തോഷ് കുമാർ, അനീഷ്, മനോജ് കുമാർ,ആറന്മുള അസിസ്റ്റന്റ് കമ്മീഷണർ ആർ രേവതി, ചെങ്ങന്നൂർ എ. ഒ.പി ആർ മീര, ആറന്മുള എ. ഒ.ഈശ്വരൻ നമ്പൂതിരി, പുലിയൂർ സബ് ഗ്രൂപ്പ് ഓഫീസർ
പ്രദീപ്, പഞ്ച ദിവ്യ ദേശദർശൻ സെക്രട്ടറി പ്രസാദ് കളത്തൂർ . ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.