ന്യൂഡൽഹി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഏഴ് മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. 2006നും 2011നും ഇടയിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്നവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് അമാനുള്ള അധ്യക്ഷനായ ബെഞ്ച് നിഷേധിച്ചത്. കേസിൽ ഹർജിക്കാരുടെ പങ്ക് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. മുൻകൂർ ജാമ്യം തേടി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ ആദ്യം ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിക്കുകയായിരുന്നു .






