Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsകട്ടപ്പുറം പള്ളി...

കട്ടപ്പുറം പള്ളി ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 3 മുതൽ 7 വരെ

തിരുവല്ല :  കാവുംഭാഗം കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ   ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് വികാരി ഫാ. ജോജി എം. എബ്രഹാം കൊടിയേറ്റി. മെയ് 3 മുതൽ 7 വരെയാണ് പെരുന്നാൾ.

മൂന്നിന് 7 മണിക്ക് മണിപ്പുഴ റാസ, നാലിന് 7 മണിക്ക് അഴിയിടത്തുചിറ റാസ, അഞ്ചിന് രാവിലെ 8 മണിക്ക് സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലിത്തായുടെ മുഖ്യകാർമ്മികത്വത്തിൽ  കുർബ്ബാന, വൈകിട്ട് 7 മണിക്ക് പെരിങ്ങര റാസ, ആറിന് 4 മണിക്ക് തോണിക്കടവ് റാസ, വൈകിട്ട് 6 മണിക്ക് ഡോ. ഗീവർഗീസ് മാർ തെയോഫിലോസ്  മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാനമസ്കാരം, 7 മണിക്ക് കാവുംഭാഗം റാസ, 8 മണിക്ക് സെമിത്തേരിയിൽ ധൂപപ്രാർത്ഥന, ശ്ലൈഹിക വാഴ്‌വ്, ഏഴാം തീയതി രാവിലെ എട്ടു മണിക്ക് അഹമ്മദബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ തെയോഫിലോസ്  മെത്രാപ്പോലീത്തയുടെ  പ്രധാന കാർമികത്വത്തിൽ  മൂന്നിന്മേൽ കുർബാന, വെച്ചൂട്ട് സദ്യ, വൈകിട്ട് നാലിന് പള്ളിയിൽ നിന്നും ആഘോഷമായ റാസ കൊടിയിറക്ക്.

ഫാ. ജോജി എം. എബ്രഹാം (വികാരി), ഇ. എ ഏലിയാസ് (ട്രസ്റ്റി), ജോബി പി. തോമസ്  (സെക്രട്ടറി),  വർഗീസ് പി. സി, ജിബിൻ ജേക്കബ് (കൺവീനേഴ്സ്) എന്നിവരുടെ നേതൃത്വത്തിൽ കമ്മറ്റി പ്രവർത്തിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടൻ വി.പി. രാമചന്ദ്രൻ അന്തരിച്ചു

കണ്ണൂർ: പ്രമുഖ സിനിമ-സീരിയൽ നടൻ വി.പി രാമചന്ദ്രൻ അന്തരിച്ചു.81 വയസ്സായിരുന്നു. പയ്യന്നൂരിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്നു. 19...

മകര വിളക്ക് : കാനനപാത വഴിയുള്ള  വെർച്ചൽ ക്യൂ ബുക്ക് ചെയ്തവർക്ക് യാത്രാനിയന്ത്രണങ്ങളിൽ ഇളവ്

ശബരിമല: ജനുവരി 11 മുതൽ 14 വരെ കാനനപാത വഴിയുള്ള യാത്ര നിയന്ത്രണങ്ങളിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തവർക്ക് ഇളവ് അനുവദിക്കും. എരുമേലി മുക്കുഴി കാനനപാതയിലൂടെ വെർച്ചൽ ക്യൂ വഴി ഇതിനകം ബുക്ക്...
- Advertisment -

Most Popular

- Advertisement -