കൊച്ചി : അന്തരിച്ച പ്രശസ്ത നടി കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍ നടക്കും.രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിലും അതിനു ശേഷം നാലുവരെ ആലുവയിലെ ശ്രീപദം വീട്ടിലും പൊതുദർശനത്തിന് വയ്‌ക്കും. എറണാകുളം ലിസി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു കവിയൂർ പൊന്നമ്മയുടെ അന്ത്യം.