Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsകീക്കൊഴൂർ-വയലത്തല പുത്തൻപള്ളിയോടം...

കീക്കൊഴൂർ-വയലത്തല പുത്തൻപള്ളിയോടം നീരണിയൽ

റാന്നി: കീക്കൊഴൂർ-വയലത്തല പുത്തൻപള്ളിയോടം നീരണിയൽ കർമ്മം ഗോവാ ഗവർണ്ണർ അഡ്വ.പി. എസ് ശ്രീധരൻ പിളള നിർവഹിച്ചു. റാന്നി താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റ് വി.ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

റാന്നി – നിലയ്ക്കൽ ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി, ആൻ്റോ ആൻ്റണി എംപി. റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായൺ എന്നിവർ ചേർന്ന് പളളിയോട ശില്പി അയിരൂർ സന്തോഷ് ആചാരിയെ ആദരിച്ചു.

പളളിയോട സേവാ സംഘം പ്രസിഡൻ്റ് കെ വി.സാംബദേവൻ ദക്ഷിണ സമർപ്പിച്ചു. പള്ളിയോടനിർമ്മാണസമതിപ്രസിഡൻ്റും ചെറുകോൽ പഞ്ചായത്ത് പ്രസിഡൻ്റുമായ കെ.ആർ സന്തോഷ്, മുൻ എംഎൽഎ രാജു ഏബ്രഹാം, ശബരിഗിരി വിഭാഗ് സംഘ് ചാലക്സി.പി. മോഹനചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പള്ളിയോട നിർമ്മാണ സമിതി ട്രഷറർ രാഹുൽ ആർ പിളള റിപ്പോർട്ട് അവതരിപ്പിച്ചു.

ആദ്യകാലം മുതലേ കീക്കൊഴൂർ വയലത്തല കരയിൽ പള്ളിയോടമുണ്ടെങ്കിലും നീണ്ട കാലയളവിനു ശേഷം  2012 ൽ കോറ്റാത്തൂർ – കൈതക്കോടി കരയിൽ നിന്നു പള്ളിയോടം വാങ്ങിയാണ് കീക്കോഴൂർ- വയലത്തല കരവീണ്ടും പള്ളിയോടക്കരയാകുന്നത്. അന്നു വാങ്ങിയ പള്ളിയോടം പുതുക്കിപ്പണിതാണ് ആറൻമുളയിലെജലോത്സവങ്ങളിൽ പങ്കെടുത്തു വന്നത്. പള്ളിയോടത്തിൻ്റെ അമരവും കൂമ്പും ഉയർത്തി പണിതത് അയിരൂർ സന്തോഷ് ആചാരിയാണ്.

674-ാംനമ്പർ എൻ എസ്‌എസ് കരയോഗമാണ് ഉടമസ്‌ഥരെങ്കിലും കരയിലെ എല്ലാവരുടെയും കൂട്ടായ്മയും പിന്തുണയും പള്ളിയോടത്തിനുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഛത്തീസ്ഗഢില്‍ ഐ.ഇ.ഡി സ്‌ഫോടനം : രണ്ട് ജവാൻമാർക്ക് വീരമൃത്യു

ബീജാപൂര്‍ : ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നക്സലൈറ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. സ്റ്റേറ്റ് ടാസ്ക് ഫോഴ്സിലെ ചീഫ് കോൺസ്റ്റബിൾ ഭരത് ലാൽ സാഹു, കോൺസ്റ്റബിൾ സതേർ സിങ്ങ് എന്നിവരാണ്...

നവവധു ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ : നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭ ലജ്‌നത്ത് വാർഡ് പനയ്ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ ആസിയ (22)യാണ് മരിച്ചത്.ഇന്നലെ രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി...
- Advertisment -

Most Popular

- Advertisement -