Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsകേരള പുരസ്‌കാരങ്ങൾ...

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : 2025ലെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പത്മ പുരസ്‌കാര മാതൃകയിൽ സംസ്ഥാന സർക്കാർ കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ പുരസ്‌കാരങ്ങൾ നൽകുന്നത്.

വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം. ആർ. രാഘവവാര്യർക്കാണ് കേരള ജ്യോതി പുരസ്‌കാരം. കാർഷിക മേഖലയിലെ സംഭാവനകൾക്ക് പി. ബി. അനീഷിനും കലാരംഗത്തെ സംഭാവനകൾക്ക് രാജശ്രീ വാര്യർക്കും കേരള പ്രഭ പുരസ്‌കാരം നൽകും. മാധ്യമ പ്രവർത്തനത്തിന് ശശികുമാറിനും വിദ്യാഭ്യാസ രംഗത്ത് ടി കെ എം ട്രസ്റ്റ് ചെയർമാൻ ഷഹൽ ഹസൻ മുസലിയാർക്കും സ്റ്റാർട്ടപ്പ് രംഗത്തെ സംഭാവനകൾക്ക് എം. കെ. വിമൽ ഗോവിന്ദിനും വിവിധ മേഖകളിലെ പ്രവർത്തനങ്ങൾ പരിഗണിച്ച് ജിലുമോൾ മാരിയറ്റ് തോമസിനും കായിക രംഗത്ത് അഭിലാഷ് ടോമിക്കും കേരളശ്രീ പുരസ്‌കാരം നൽകും.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി : നഗരത്തില്‍ കനത്ത സുരക്ഷ

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. വൈകീട്ട് ഏഴേമുക്കാലോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ മോദി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.  ഇന്ന് രാത്രി രാജ്ഭവനിലാണ് പ്രധാനമന്ത്രി തങ്ങുന്നത്. പ്രധാനമന്ത്രിയെ കാണാനും...

ഡോ.വി.പി.ഗംഗാധരന് വധഭീഷണി : 8.25 ലക്ഷം രൂപ ബ്ലഡ് മണി നൽകണം

കൊച്ചി : പ്രമുഖ കാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന് വധഭീഷണി.8.25 ലക്ഷം രൂപ ബ്ലഡ് മണി നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് കത്തിലൂടെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. മുംബൈയിലെ ‘സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ്’ എന്ന പേരിലാണ് ഭീഷണിക്കത്ത്...
- Advertisment -

Most Popular

- Advertisement -