Thursday, April 9, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകേരള കോൺഗ്രസ്(എം)സ്ഥാനാര്‍ഥികളെ...

കേരള കോൺഗ്രസ്(എം)സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു: ജോസ് കെ മാണി പാലായിൽ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി മത്സരിക്കും.

പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരും അതാത് സീറ്റുകളില്‍ തന്നെ മത്സരിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ സിറ്റിങ് സീറ്റായ ഇടുക്കിയില്‍  വീണ്ടും ജനവിധി തേടും. കടുത്തുരുത്തിയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയും ഇരിക്കൂറില്‍ മാത്യു കുന്നപ്പള്ളിയും മത്സരിക്കും. കോണ്‍ഗ്രസില്‍ നിന്ന് ഇന്ന് രാവിലെ രാജിവെച്ച നഗരസഭാ കൗണ്‍സിലര്‍ ബിജു ചിറയത്താണ് ചാലക്കുടിയില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥികള്‍ –
1. പാലാ-ജോസ് കെ. മാണി
2. ഇടുക്കി-റോഷി അഗസ്റ്റിന്‍
3. കാഞ്ഞിരപ്പള്ളി- ഡോ. എന്‍. ജയരാജ്
4. ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിള്‍
5. പൂഞ്ഞാര്‍- അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
6. ചാലക്കുടി- അഡ്വ. ബിജു ചിറയത്ത്
7. റാന്നി- പ്രമോദ് നാരായണന്‍
8. തൊടുപുഴ- സിറിയക് ചാഴികാടന്‍
9. പിറവം- സാബു കെ. ജേക്കബ്
10. ഇരിക്കൂര്‍- മാത്യു കുന്നപ്പള്ളി
11. കടുത്തുരുത്തി- നിര്‍മ്മല ജിമ്മി
12. പെരുമ്പാവൂര്‍- ബേസില്‍ പോള്‍

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാവര് സ്വാമിയുടെ പ്രതിപുരുഷൻ ആയിരുന്ന വായ്പൂര് വെട്ടിക്കൽ അബ്ദുൽ റഷീദ്  അന്തരിച്ചു

മല്ലപ്പള്ളി : ശബരിമലയിൽ വാവര് സ്വാമിയുടെ പ്രതിപുരുഷൻ ആയിരുന്ന വായ്പൂര് വെട്ടിക്കൽ അബ്ദുൽ റഷീദ് (79) അന്തരിച്ചു. കബറടക്കം ഇന്ന് 11 ന് വായ്പൂര് പഴയ പള്ളി കബർസ്ഥാനിൽ. ശനി രാത്രിയിലായിരുന്നു അന്ത്യം....

മലപ്പുറത്ത് പ്ലസ് വൺ താൽക്കാലിക ബാച്ച് അനുവദിക്കും : മലപ്പുറത്തെ സ്ഥിതി പഠിക്കാൻ രണ്ട് അംഗ സമിതി

തിരുവനന്തപുരം : പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നും മലപ്പുറത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കാനുള്ള ആവശ്യം തത്വത്തിൽ അംഗീകരിച്ചതായും പൊതുവിദ്യാഭ്യാസ മന്ത്രി വി...
- Advertisment -

Most Popular

- Advertisement -