കോഴിക്കോട് : എംടി വാസുദേവൻ നായർക്ക് യാത്രാമൊഴി ചാെല്ലി കേരളം. മാവൂർ റോഡിലെ ശ്മശാനമായ സ്മൃതിപഥത്തിൽ എംടിയുടെ സഹോദരപുത്രൻ ടി. സതീശൻ അന്ത്യകർമങ്ങൾ നിർവഹിച്ചു.സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.വൈകിട്ട് മൂന്നുമണിയോടെ വീട്ടിൽ ആരംഭിച്ച ചടങ്ങുകൾക്കു ശേഷം നാലു മണിയോടെ വൻ ജനാവലിയുടെ അകമ്പടിയോടെ വിലാപയാത്ര ആരംഭിച്ചു.മലയാളത്തിന്റെ മഹാപ്രതിഭയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലും ശ്മശാനത്തിലുമായി ധാരാളം ആളുകൾ എത്തിയിരുന്നു.

എംടിക്ക് യാത്രാമൊഴി ചാെല്ലി കേരളം





