പത്തനംതിട്ട : അടിയന്തിരമായി പി എം എ വൈ സർവ്വേ നടത്താൻ കേരള സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ അശോകൻ കുളനട ആവശ്യപ്പെട്ടു .ഏപ്രിൽ 30നകം സർവ്വേ നടത്തി ഭവനരഹിതരെ കണ്ടെത്താനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശം പാലിക്കാതെ നിലവിൽ ഉള്ള ലൈഫ് മിഷൻ പദ്ധതി ലിസ്റ്റിൽ ഉള്ള ഗുണഭോക്താക്കളെ ഉൾപ്പെടുത്തിയും, ലൈഫ് മിഷൻ ഭൂ രഹിത ഭവനരഹിതരെ ഉൾപ്പെടുത്തിയും PMAY പദ്ധതി നടപ്പിലാക്കുവാൻ ആണ് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.
സർവ്വേ നടക്കാത്തതിനാൽ 2021മുതൽPMAY പദ്ധതിയിൽ വീടിന് അപേക്ഷ നൽകി ലിസ്റ്റിൽ നിന്ന് വിട്ടുപോയവരും, സാങ്കേതിക കാരണങ്ങൾ പറഞ്ഞു വീട് ലഭിക്കാത്തവരും പുതിയ ലിസ്റ്റിൽ ഉൾപ്പെടാത്ത സാഹചര്യം ഉണ്ടാകും. സെൽഫ് സർവ്വേ നടത്തി ലിസ്റ്റിൽ ഉൾപ്പെടാൻ അവസരം ഉണ്ടെങ്കിലും അതിനു ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രത്യേക സംവിധാനങ്ങൾ ഒന്നും നിലവിൽ ഏർപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് PMAY പദ്ധതി സർവ്വേ അടിയന്തിരമായി നടത്തുന്നതിന് ആവശ്യമായ തീരുമാനം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അശോകൻ കുളനട ആവശ്യപ്പെട്ടു.