തിരുവല്ല : രാഷ്ട്രീയപാർട്ടികളും മുന്നണികളും അവരുടെ ചെലവിൽ നടത്തേണ്ട തിരഞ്ഞെടുപ്പ് പ്രചരണം സർക്കാർ ഖജനാവിലെ നികുതിപ്പണം ഉപയോഗിച്ച് വീടുകൾ കയറി സർവ്വേ നടത്തുകയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി
കാലാവധി അവസാനിക്കുന്ന സർക്കാർ അതിന് തലേ മാസം വികസന പരിപാടികൾക്കുള്ള ജനാഭിപ്രായം അറിയാൻ സർവ്വേ നടത്തുന്നുവെന്നു പറയുന്നതിന്റെ യുക്തി ദുരൂഹമാണെന്നും നഗ്നമായ അധികാര ദുർവിനിയോഗവും ദുർവ്യയവുമാണിതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ കുറ്റൂർ മണ്ഡലം പ്രവർത്തക സമ്മേളനം കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പുതുശ്ശേരി.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജിനു തോമ്പുകുഴി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ്, ഡി.സി.സി. സെക്രട്ടറിഎബ്രഹാം കുന്നുകണ്ടം, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, വിശാഖ് വെൺപാല,കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്പോൾ തോമസ്,കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാത്യു മുളമൂട്ടിൽ, ജോഇലഞ്ഞിമൂട്ടിൽ, സുരേഷ് ജി പുത്തൻപുരയ്ക്കൽ അഭിലാഷ് വെട്ടിക്കാട്ടിൽ,ബിനു കുരുവിള, കെ സി തോമസ്,ഹരി പാട്ടപ്പറമ്പിൽ, വി എം സദാശിവൻ പിള്ള, ജോസ് തേക്കാട്ടിൽ, ജേക്കബ് കുറിയാക്കോസ്, അഡ്വ. രേഷ്മ, ബിന്ദു കുഞ്ഞുമോൻ, ഉഷ അരവിന്ദ് എന്നിവർ പ്രസംഗിച്ചു.
