ലണ്ടൺ : ലണ്ടനിൽ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനുനേരെ ഖാലിസ്ഥാനി വിഘടനവാദികളുടെ ആക്രമണശ്രമം.ലണ്ടനിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങാൻ കാറിൽ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്കു വിഘടനവാദി പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു തടഞ്ഞു. ജയശങ്കറിനെതിരെ പ്രതിഷേധവുമായി ഒട്ടേറെ ഖലിസ്ഥാനികൾ മുദ്രാവാക്യം വിളിച്ചു നിന്നിരുന്നു .ഇന്ത്യയുടെ ദേശീയപതാക കീറിയാണ് അക്രമി വിദേശകാര്യമന്ത്രിയ്ക്ക് നേരേ പാഞ്ഞടുത്തത് .
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ഗുരുതര സാഹചര്യമുണ്ടായിട്ടും ലണ്ടൻ പൊലീസ് നിസ്സംഗരായി നിന്നെന്ന് വിമർശനമുയർന്നിട്ടുണ്ട് .6 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ജയശങ്കർ യുകെയിലെത്തിയത്. സംഭവത്തിൽ ഇന്ത്യ ബ്രിട്ടനെ പ്രതിഷേധമറിയിക്കും.