Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള ഉതൃട്ടാതി...

ആറന്മുള ഉതൃട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ കോയിപ്രം പള്ളിയോടവും ബി ബാച്ചിൽ കോറ്റാത്തൂർ – കൈതക്കോടി പള്ളിയോടവും മന്നം ട്രോഫി കരസ്ഥമാക്കി

ആറന്മുള : ഭക്തിയും ആവേശവും സമന്വയിച്ച ആറന്മുള ഉതൃട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ കോയിപ്രം പള്ളിയോടവും ബി ബാച്ചിൽ കോറ്റാത്തൂർ – കൈതക്കോടി പള്ളിയോടവും മന്നം ട്രോഫി കരസ്ഥമാക്കി.

ഉച്ച കഴിഞ്ഞ് 2 ന് ആരംഭിച്ച ജല ഘോഷയാത്രയ്ക്ക് ശേഷം ആരംഭിച്ച മത്സര വള്ളംകളി പതിവിലും വൈകി 6.45 നാണ് സമാപിച്ചത്. എ ബാച്ചിൽ ഇടനാട്, ഇടപ്പാവൂർ – പേരൂർ പള്ളിയോടങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും ബി ബാച്ചിൽ തോട്ടപ്പുഴശേരി, ഇടക്കുളം പള്ളിയോടങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

എ ബാച്ച് ലൂസേഴ്സ് ഫൈനലിൽ തെക്കേമുറി പള്ളിയോടം ഒന്നാം സ്ഥാനവും ബി ബാച്ചിൽ തൈമറവുംകരയും ഒന്നാം സ്ഥാനം കരസ്ഥമാക്കി

ജല ഘോഷയാത്രയിൽ ഏറ്റവും നന്നായി പാടി തുഴഞ്ഞ പള്ളിയോടങ്ങൾക്കുള്ള സമ്മാനങ്ങൾ എ ബാച്ചിൽ പൂവത്തൂർ പടിഞ്ഞാറും ബി ബാച്ചിൽ കീക്കൊഴൂർ – വയലത്തലയും നേടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാരയ്ക്കലിൽ അടച്ചിട്ടിരുന്ന വീടിൻ്റെ  വാതിൽ കുത്തിത്തുറന്ന് മോഷണം: നാല് പവൻ കവർന്നു

തിരുവല്ല: പെരിങ്ങര കാരയ്ക്കലിൽ അടച്ചിട്ടിരുന്ന വീടിൻ്റെ  വാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കവർന്നു. വിദേശ മലയാളിയായ കാരയ്ക്കൽ കൂട്ടുമ്മേൽ വാഴപ്പറമ്പിൽ  ജോൺ ചാണ്ടിയുടെ വീട്ടിലാണ്...

ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി : റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. അടിയന്തര പ്രാധാന്യത്തോടെ ഹര്‍ജി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടാണ് ബോബി ചെമ്മണൂര്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്.എന്നാൽ സർക്കാരിനു മറുപടി...
- Advertisment -

Most Popular

- Advertisement -