Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryമോഷണം നടത്തി...

മോഷണം നടത്തി വന്ന യുവാവിനെ ആറന്മുള പൊലീസ് പിടികൂടി

കോഴഞ്ചേരി : നാട്ടിൽ മോഷണം നടത്തി വന്ന യുവാവിനെ ആറന്മുള പൊലീസ് പിടികൂടി.ഇലന്തൂർ പരിയാരം സ്വദേശി സുജിത് (35) ആണ് പിടിയിലായത്. വീടുകളിൽ നിന്ന് കാർഷിക വിളകളും മോട്ടോറുകളും പൂമുഖങ്ങളിലെ കസേരകളുമാണ് ഇയാൾ മോഷ്ടിച്ചു വന്നിരുന്നത്.
പരിയാരം സ്വദേശിനിയായ വീട്ടമ്മ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി മോഷ്ടാവിനെ വലയിലാക്കിയത്. മോഷണമുതലുകൾ ഇയാൾ ഇലന്തൂരിലെ തന്നെ വിവിധ സ്ഥാപനങ്ങളിൽ വിൽപന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിനും മോഷണവസ്തുക്കൾ വിൽപന നടത്തുന്നതിനും ഇയാൾക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തു കോടിയുടെ സമ്മർ ബമ്പർ വിപണിയിൽ

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ സമ്മർ ബമ്പർ ലോട്ടറി ടിക്കറ്റ് വിപണിയിലെത്തി. പത്തു കോടി രൂപയാണ് സമ്മർ ബമ്പറിന് ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ...

വിസ തട്ടിപ്പ് പെരുകുന്നു ; യുവജനങ്ങൾ ജാഗ്രത പുലർത്തണം: യുവജന കമ്മീഷൻ

ആലപ്പുഴ : പല വിദേശരാജ്യങ്ങളിലേക്കും ജോലി തരപ്പെടുത്താമെന്ന് വാഗ്ദ‌ാനം നൽകി തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യമുണ്ടെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്ന് യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ. ആലപ്പുഴ ഗവ. ഗസ്റ്റ്...
- Advertisment -

Most Popular

- Advertisement -