കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഇന്ന് (25) ദ്വിദീയ ചയനം പൂർത്തിയാക്കി. സോര്യോദയത്തിനു മുൻപ് തന്നെ യാഗം ആരംഭിച്ചു. യജമാന പത്നിയും സഹായിയും യാഗ കുണ്ഡത്തിന് പ്രദക്ഷിണം വച്ചു. വൈകിട്ട് 4 മണിയോടെ ഹോമാദികൾ പുനരാരംഭിച്ച് പ്രവർഗ്യോപാസത് ക്രിയകൾ തുടർന്നു രണ്ടാം ചിതി ചയനം പൂർത്തിയാക്കി.
വൈകിട്ട് 6 .30 നു ശേഷം പ്രധാന ആചാര്യന്റെ യാഗ ജ്ഞാന പ്രഭാഷണം നടന്നു. തുടർന്നു യാഗ സമർപ്പണവും പൂർത്തിയാക്കി. വൈകിട്ട് 7 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചർ പ്രഭാഷണം നടത്തി. സനാധന ധർമത്തിൽ വിഭജനത്തിൻ്റെ വേരുകളില്ലെന്ന് കെ പി ശശികല ടീച്ചർ പറഞ്ഞു. അറിവിനും കഴിവിനും അനുസരിച്ച് ജീവിത ക്രമത്തെ നിജപ്പെടുത്തി കർമ ശക്തി വർദ്ധിപ്പിക്കുന്ന പദ്ധതി ആയിരുന്നു വർണാശ്രമ ധർമം. ബ്രഹ്മചര്യത്തിൽ തുടങ്ങുന്ന ആശ്രമ ധർമങ്ങൾ ഹിന്ദു ജീവത ചര്യയുടെ നെടും തുണുകളാണെന്നും അവർ പറഞ്ഞു. 8.30 മുതൽ കുമാരി ഗംഗ ശശിധരൻ നയിച്ച വയലിൽ സംഗീത വിരുന്നു അരങ്ങേറി.
യാഗം അതിന്റെ ഉച്ചസ്ഥായിലേക്കു കടക്കുന്നതിനുള്ള ദീക്ഷകളും, ഋത്വിക് – യജമാന ആചാര്യ വരണങ്ങളും, അഗ്നിജ്വലനവും, അനുബന്ധ ഹോമങ്ങളും എല്ലാം ആചാരവിധിപ്രകാരം നടന്നു. നാളെ സൂര്യോദയത്തിനു മുൻപ് തന്നെ യാഗം ആരംഭിക്കും. തുടർന്നു നടക്കുന്ന എല്ലാ പൂജകളും ഹോമങ്ങളും യാഗത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്. സാധാരണയായി നടക്കാറുള്ള പ്രവർഗ്യോപാസത് നാളെ മുതൽ പൂർണ തോതിലേക്കു ഉയരും. സുബ്രമണ്യ ആഹ്വാനം, തൃദീയ ചിതി ചയനം എന്നിവ യാണ് സാധാരണ ക്രിയകൾ. അതിനു പുറമെ ധാരാളം ഹോമങ്ങളും പൂജകളും നടക്കും. സോമപൂജകളിൽ വഴിപാടായി ഭക്തർക്ക് പങ്കെടുക്കാം.