Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsഉപാസത് ദിനങ്ങൾ...

ഉപാസത് ദിനങ്ങൾ കഴിഞ്ഞു: ഇനി രണ്ടു നാൾ രാപ്പകൽ ഭേദിച്ച് അതിരാത്രം

കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്ര യാഗത്തിന്റെ രണ്ടാം ഘട്ടം ഇന്ന്  (28) ഉച്ചയോടെ അവസാനിച്ചു . 12.30 ന് നടന്ന പ്രവർഗ്യ ക്രിയയോടെയാണ് അതിരാത്രത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കിയത്.

അഞ്ചാം പ്രവർഗ്യത്തിനും, ഉപാസത്തിനും സുബ്രമണ്യ ആഹ്വാനത്തിനും ശേഷം ഇന്ദ്രൻ യാഗശാലയിലേക്കെത്തി യാഗം സ്വീകരിക്കാൻ തയ്യാറായി എന്നാണു സങ്കൽപ്പിക്കുന്നത്. അഗ്നിയാണ് സോമവും ദ്രവ്യവും ഏറ്റു വാങ്ങുന്നതെങ്കിലും ഇന്ദ്രൻ അതിനു സാക്ഷിയായി വേണം. ഇന്ദ്രൻ യജമാനറെയും സോമന്റെയും രാജാവാണ്. അഞ്ചു തവണ യജമാനനും യജമാന പതിനയും കൂടി ഇന്ദ്രനെ ക്ഷണിക്കുന്നതാണ് സുബ്രമണ്യ ആഹ്വാനം. ഇന്ദ്രൻ യാഗശാലയിലേക്കു  പ്രവേശിച്ചതിനാൽ ഇത്തരം ചടങ്ങുകൾ അവസാനിച്ചു.

കഴിഞ്ഞ ദിവസം 1 മണിയോടെ ഈ ചടങ്ങുകൾ നടത്താനുപയോഗിച്ച യാഗ വസ്തുക്കൾ നചികേത ചിതിയിൽ ദഹിപ്പിച്ചു.  നാലുകാലുകളുള്ള മഹാവീരം എന്ന മൂന്നു മൺപാത്രങ്ങൾ, പ്രസേകം, ശഭം പീഠം, ദർഭപുല്ലുകൾ ഉൾപ്പടെ പ്രവർഗ്യോപാസത്തിനു ഉപയോഗിച്ച യാഗ വസ്തുക്കൾ മുഴുവൻ ദഹിപ്പിച്ചു ചിതാഗ്നിയാക്കി.

വൈകിട്ട് നാല് മണിക്ക് വൈദിക ചടങ്ങുകൾ പുനരാരംഭിച്ചു. അതുവരെ നടന്നു വന്ന യാഗങ്ങൾ ഇനി മഹായാഗമായ അതിരാത്രത്തിലേക്കു മാറും. ഇതുവരെ പടിഞ്ഞാറേ ശാലയായ ഗാർഹ്യപത്യ ശാലയിലെ ത്രേതാഗ്നി ഹോമകുണ്ഡങ്ങളിലാണ് യാഗം നടന്നിരുന്നത്. ഇവയെല്ലാം ചെറിയ യാഗങ്ങളായിരുന്നു.

ഇന്ന് നാല് മണിക്ക് കിഴക്കേ ശാലയായ ഹവിർധാന മണ്ഡപത്തിനു  മുന്നില് യാഗ ഭൂമിയുടെ മധ്യ ഭാഗത്തായി നിർമിച്ച ചിതിയിലാണ് യാഗം നടക്കുന്നത്. ഈ ചിതിയിലേക്കു അരണി കടഞ്ഞു അഗ്നി സന്നിവേശിപ്പിക്കും. ഇതോടെ സമ്പൂർണ അതിരാത്ര യാഗത്തിന് തുടക്കമാകും. തുടർന്നു ഹവിർധാന മണ്ഡപത്തിൽ സോമം ഇടിച്ചു പിഴിഞ്ഞ് സോമയാഗത്തിനുള്ള നീരെടുക്കും. 29 30 തീയതികളിൽ മഹാ സോമയാഗം നടക്കും.

ഇളകൊള്ളൂർ അതിരാത്രത്തിനുള്ള സോമ ലത എത്തിച്ചിരിക്കുന്നത് കാശ്മീരിലെ ലഡാക്കിൽ നിന്നാണ്. കുട്ടികളും, സ്ത്രീകളുമുൾപ്പടെ നിരവധി വൈദികർ ആണ് അതിരാത്രത്തിൽ പങ്കെടുക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിജീവിതയെ അധിക്ഷേപിച്ച കേസ് ; രഞ്ജിത പുളിയ്ക്കൻ അറസ്റ്റിൽ

കോട്ടയം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ പത്തനംതിട്ടയിലെ കോൺഗ്രസ് നേതാവ് രഞ്ജിത പുളിയ്ക്കൻ അറസ്റ്റിൽ. കോട്ടയത്തെ ഒരു ബന്ധു വീട്ടിലായിരുന്ന രഞ്ജിതയെ പത്തനംതിട്ട സൈബർ പൊലീസ് കോട്ടയത്തെത്തിയാണ്...

കൈനകരിയിൽ ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി പ്രകാശനം

കുട്ടനാട് : കൈനകരി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ തയാറാക്കിയ പ്രാദേശിക തല ജൈവവൈവിധ്യ പരിപാലന കർമ്മപദ്ധതിയുടെ പ്രകാശനം സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ അനിൽകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്...
- Advertisment -

Most Popular

- Advertisement -