Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsകോന്നി സപ്ലൈകോ...

കോന്നി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ജൂലൈ 21 ന്

പത്തനംതിട്ട : കോന്നി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ജൂലൈ 21 (തിങ്കള്‍) വൈകിട്ട് മൂന്നിന് പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ നിര്‍വഹിക്കും. അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും.

കോന്നി ആനക്കൂടിന് എതിര്‍വശത്ത് വി എം കോംപ്ലക്സിലാണ് പുതിയ വില്‍പനശാല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ആദ്യ വില്‍പന നടത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉല്‍പന്നങ്ങള്‍ക്ക് ഓഫറും ഡിസ്‌കൗണ്ടും ലഭിക്കും.

സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ അശ്വതി ശ്രീനിവാസ്, ജില്ലാ സപ്ലൈ ഓഫീസര്‍ കെ ആര്‍ ജയശ്രീ, കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ഹരീഷ് കെ പിള്ള, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിരോധനം

പത്തനംതിട്ട : വടശേരിക്കര 15-ാം വാര്‍ഡ് ഇടക്കുളം- അമ്പലംപടി- പുത്തന്‍പുരയ്ക്കല്‍ പടി- കൊല്ലം പടി റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ തിങ്കളാഴ്ച (ഡിസംബര്‍ 30) മുതല്‍ ഏഴു ദിവസത്തേയ്ക്ക് ഗതാഗതം നിരോധിച്ചു. 

കെപിസിസി പ്രസിഡന്റായി സ്ഥാനമേറ്റ് സണ്ണി ജോസഫ്

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് സ്ഥാനമേറ്റു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടന്ന ചടങ്ങിലാണ് ചുമതലയേറ്റത്. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി.വിഷ്ണുനാഥ് എംഎല്‍എ, എ.പി.അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവരും യുഡിഎഫ്...
- Advertisment -

Most Popular

- Advertisement -