Friday, October 24, 2025
No menu items!

subscribe-youtube-channel

HomeHealthഇന്ത്യയിൽ ആദ്യമായി...

ഇന്ത്യയിൽ ആദ്യമായി സർക്കാർ മേഖലയിൽ ഒറ്റ ദിവസം 3 പ്രധാന അവയവങ്ങൾ മാറ്റിവച്ച് കോട്ടയം മെഡിക്കൽ കോളേജ്

കോട്ടയം : അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ പുതു ചരിത്രമെഴുതി കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് . ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന സർക്കാർ ആശുപത്രിയായി കോട്ടയം മെഡിക്കൽ കോളേജ് മാറി. ഡൽഹി എയിംസിന് ശേഷം സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവച്ചതും ആദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും കൂടിയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടന്നത്.

കോട്ടയം മെഡിക്കൽ കോളേജിൽ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിൻപുറത്ത് വീട്ടിൽ എ.ആർ. അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്. 8 അവയവങ്ങളാണ് ദാനം ചെയ്തത്. അതിൽ ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട് നേത്രപടലങ്ങളും കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കാണ് ലഭിച്ചത്.

ഹൃദയം, ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത് പ്രശസ്ത കാർഡിയോ തൊറാസിക് വിദഗ്ധനും സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ഡോ. രാജീവനുമാണ്.

ഡോക്ടർമാർ, നഴ്സുമാർ, ഫെർഫ്യൂഷനിസ്റ്റുകൾ, ടെക്നീഷ്യൻമാർ, മറ്റ് ജീവനക്കാർ ഉൾപ്പെടെ 50 ഓളം പേരാണ് 3 മേജർ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത്. തൃശൂർ സ്വദേശിയായ 59 വയസുകാരന് ഹൃദയവും കോട്ടയം സ്വദേശിനിയായ 27 വയസുകാരിക്ക് ശ്വാസകോശവും പത്തനംതിട്ട സ്വദേശിയായ 38 വയസുകാരന് വൃക്കയും വച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി ബീനാ പ്രഭ തിരഞ്ഞെടുക്കപ്പെട്ടു

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി ബീനാ പ്രഭ തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ മുൻ ധാരണ പ്രകാരം കേരള കോൺഗ്രസിലെ (എം) മായ അനിൽ രാജിവച്ച ഒഴിവിലാണ് സിപിഎമ്മിൽ നിന്ന് പുതിയ വൈസ്...

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത എന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് .മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. നാളെ രാത്രി 11.30...
- Advertisment -

Most Popular

- Advertisement -