തിരുവനന്തപുരം : കെ എസ് ആർ ടി സി ബജറ്റ് ടൂറിസത്തിൽ
അടവി കുട്ടവഞ്ചി സവാരിയും ഗവിയിലെ അതി മനോഹര കാഴ്ചകളും ഒപ്പം പരുന്തും പാറ യാത്രയും ഒരുക്കുന്നു. കെ എസ് ആർ ടി സി യുടെ വിവിധ ഡിപ്പോയിൽ നിന്നാണ് യാത്ര ഒരുക്കുന്നത്.
കോന്നിയിലെ കല്ലാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അടവി. പശ്ചിമഘട്ടത്തിന്റെ മധ്യത്തിൽ നിൽക്കുന്ന കോന്നി-അടവി ഇക്കോ ടൂറിസം. അടവിയിലെ പ്രധാന ആകർഷണം കല്ലാർ നദിയിലൂടെയുള്ള കുട്ടവഞ്ചി സവാരിയാണ് . കോന്നി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാണ് അടവി ഇക്കോ ടൂറിസം. വനത്തിലൂടെ ഒഴുകുന്ന കല്ലാർ പുഴയിലെ കുട്ടവഞ്ചി സവാരി വളരെ മനോഹരമാണ്.
കണ്ണിനു കുളിർമയേകുന്നകാഴ്ചകൾ നൽകുന്ന യാത്രയാണ് ഗവിയും പരുന്തുംപാറയും. നിത്യഹരിത വനങ്ങൾ നിറഞ്ഞ ഗവി സമുദ്രനിരപ്പിൽനിന്നു മൂവായിരത്തിലേറെ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നത്. പരുന്തുംപാറയുടെ മനോഹാരിതയും യാത്രയിലുണ്ട്.
യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും തിരുവനന്തപുരം. 9447479789, കൊല്ലം.9747969768, പത്തനംതിട്ട9744348037, ആലപ്പുഴ 9846475874, കോട്ടയം 9447223212, ഇടുക്കി
9446525773,എറണാകുളം 9447223212, തൃശൂർ 9747557737, പാലക്കാട് 8304859018, മലപ്പുറം 8590166459, കോഴിക്കോട് 9544477954, കണ്ണൂർ 9526863675,വയനാട് 8921185429.