തിരുവനന്തപുരം: തിരുനെൽവേലി മനോന്മണിയം സുന്ദരനാർ സർവകലാശാലയിൽ നിന്ന് എം എസ്സ് സി ക്രിമിനോളജി & ക്രിമിനൽ ജസ്റ്റിസ് സയൻസിൽ മൂന്ന് സ്വർണ മെഡലുകൾ കെഎസ്ആർടിസി തൃശൂർ ഡിപ്പോയിലെ കണ്ടക്ടർ എം ജി രാജശ്രീയുടെ മകൾ അനഘ ഒന്നാം റാങ്ക് കരസ്ഥമാക്കി.
കെഎസ്ആർടിസിയുടെ വരുമാനത്തിലാണ് മക്കളായ അനഘയേയും പ്ലസ് വൺ വിദ്യാർത്ഥി അനഞ്ജയയെയും പഠിപ്പിച്ചത്. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരുവിദ്യാർത്ഥി എംഎസ് സി ക്രിമിനോളജിയിൽ ട്രിപ്പിൽ ഗോൾഡ് മെഡൽ നേടുന്നത്. എം.എസ് യൂണിവേഴ്സിറ്റിയിൽ നിന്ന് 2023-24 കാലയളവിൽ വിവിധ വിഷയങ്ങളിൽ പാസ്റ്റായ 33821 വിദ്യാർത്ഥികളിൽ ട്രിപ്പിൾ ഗോൾഡ് മെഡൽ നേടിയ ഏക വിദ്യാർത്ഥി കൂടിയാണ്
ഒക്ടോബർ 26 ന് സർവകലാശാലയിൽ തമിഴ്നാട് ഗവർണർ ആർ എൻ രവി ബിരുദദാനം നിർവഹിച്ചു. തൃശ്ശൂർ സെയ്ൻ്റെ തോമസ് കോളേജിലാണ് അനഘ പഠിച്ചത്.