തിരുവനന്തപുരം : മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ കോടതിയെ സമീപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ എച്ച്.എല്‍.യദു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതിയിലാണ് യദു ഹർജി സമർപ്പിച്ചത്. ബസ് തടഞ്ഞതിലും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണു ഹർജി. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. മേയർക്കെതിരെ നൽകിയ പരാതിയിൽ ഇതുവരെ പോലീസ് നടപടി എടുക്കാത്തതിനാലാണ് ഡ്രൈവര്‍ കോടതിയെ സമീപിച്ചത്.
അതേസമയം ബസ് കണ്ടക്ടറായ സുബിൻ നൽകിയ മൊഴി കളവാണെന്ന് യദു പ്രതികരിച്ചു.സുബിന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നും കണ്ടക്ടർ മുൻ സീറ്റിൽ തന്നെയായിരുന്നു ഇരുന്നതെന്നും യദു പറഞ്ഞു .മെമ്മറി കാര്‍ഡ് കാണാതായതിലും കണ്ടക്ടറെ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു