തിരുവനന്തപുരം : ഒറ്റ ദിവസം കൊണ്ട് കെ എസ് ആർ ടി സി യ്ക്ക് റെക്കോഡ് ടിക്കറ്റ് വരുമാനം .തിങ്കളാഴ്ച 10.19 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി കെഎസ്ആര്‍ടിസിക്കു ലഭിച്ചത്. കഴിഞ്ഞ വർഷത്തെ 8.29 കോടി രൂപയായിരുന്നു ഇതുവരെയുള്ള ഓണക്കാല സര്‍വ്വകാല റെക്കോഡ്. ഓണാഘോഷങ്ങള്‍ക്കു ശേഷം ആളുകള്‍ കൂട്ടത്തോടെ യാത്ര ചെയ്തതാണ് ടിക്കറ്റ് വരുമാനം വർദ്ധിക്കാൻ കാരണം.