Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsസ്മാര്‍ട്ടായി കെഎസ്ആര്‍ടിസി

സ്മാര്‍ട്ടായി കെഎസ്ആര്‍ടിസി

പത്തനംതിട്ട : ജില്ലയില്‍ കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന് വന്‍ സ്വീകാര്യത. ആറു ഡിപ്പോകളിലും അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡുകളില്‍ 80 ശതമാനവും യാത്രക്കാര്‍ സ്വന്തമാക്കി. തിരുവല്ലയിലും അടൂരും അനുവദിച്ച 1000 വീതം കാര്‍ഡുകളും വിറ്റു. പത്തനംതിട്ട-610, പന്തളം-550, റാന്നി-480, മല്ലപ്പള്ളി-680, കോന്നി-419 ഉം കാര്‍ഡുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍ന്നു.

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടിക്കറ്റ് എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് ട്രാവല്‍ കാര്‍ഡിലൂടെ കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ എല്ലാത്തരം ബസുകളിലും യാത്ര ചെയ്യാനാകും. കണ്ടക്ടര്‍മാര്‍, അംഗീകൃത ഏജന്റുമാര്‍ എന്നിവര്‍ വഴിയും കെഎസ്ആര്‍ടിസി ഡിപ്പോയിലും കാര്‍ഡുകള്‍ ലഭിക്കും. 50 രൂപയാണ് ചാര്‍ജ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ തുക. പരമാവധി 3000 രൂപ വരെ ചാര്‍ജ് ചെയ്യാം. 100 രൂപയാണ് കാര്‍ഡിന് ഈടാക്കുന്നത്.

ഉടമസ്ഥന്റെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കും കാര്‍ഡ് ഉപയോഗിക്കാം. ബസില്‍ കയറുമ്പോള്‍ കണ്ടക്ടറുടെ ടിക്കറ്റ് മെഷീനില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്താല്‍ യാത്രാക്കൂലി ഓട്ടോമാറ്റിക്കായി കാര്‍ഡില്‍ നിന്ന് കുറയും. ടിക്കറ്റ് മെഷീനില്‍ കാര്‍ഡിന്റെ ബാലന്‍സ് അറിയാനും സാധിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തലവടി സി എം എസ് ഹൈസ്കൂളിൽ വണ്ടർ ബീറ്റ്സ് ലോഗോ പ്രകാശനം ചെയ്തു

എടത്വാ : തലവടി കുന്തിരിക്കൽ സി എം എസ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സജ്ജമാക്കുന്ന അത്യാധുനിക പ്രീ പ്രൈമറി നേഴ്സറി സ്കൂൾ വണ്ടർ ബീറ്റ്സ് ലോഗോ പ്രകാശനം തലവടി വിദ്യാഭ്യാസ...

പ്രകാശ് കാരാട്ടിന് സിപിഎം കോ–ഓർഡിനേറ്ററുടെ ചുമതല

ന്യൂഡൽഹി : സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പാര്‍ട്ടി കോ–ഓർഡിനേറ്ററുടെ ചുമതല. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ– ഓർഡിനേറ്റർ...
- Advertisment -

Most Popular

- Advertisement -