മലപ്പുറം : മലപ്പുറം പെരിന്തൽമണ്ണയിൽ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം.പെരിന്തല്‍മണ്ണ ഡിപ്പോയിലെ ഡ്രൈവര്‍ സുനിലിന് നേരേയാണ് ആക്രമണമുണ്ടായത്.പ്രതിയായ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍റഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെയാണ് സംഭവം.
ഡിപ്പോയ്‌ക്കകത്ത് ഓട്ടോറിക്ഷ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രകോപനത്തിനിടയാക്കിയത്. നാലുമണിയോടെ എറണാകുളത്തേക്കുള്ള ബസില്‍ ഡ്യൂട്ടിക്ക് കയറാനായായി സുനിൽ ഡിപ്പോയിലെത്തിയപ്പോഴാണ് വഴിയില്‍ തടസ്സം സൃഷ്ടിച്ച് അബ്ദുള്‍ റഷീദിന്റെ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടത്. തുടർന്ന് വണ്ടി എടുത്തുമാറ്റാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ അബ്ദുൾ റഷീദ് ഓട്ടോയിൽ നിന്ന് കത്തിയെടുത്ത് സുനിലിനെ കുത്താൻ ശ്രമിക്കുകയായിരുന്നു.വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.