Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsAdoorകെഎസ്ആർടിസി സൂപ്പർ...

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: 11 പേർക്ക് പരുക്കേറ്റു

അടൂർ : എംസി റോഡിൽ വടക്കടത്തു കാവിന് സമീപം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. 11 പേർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1 മണിയ്ക്കായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ പിക്കപ്പ് വാൻ ഡ്രൈവർ വിജയനെ (56) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന അജയൻ എന്ന ആളെയും ഗുരുതരമായ പരുക്കുകളോടെ അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
കൊട്ടാരക്കരയിൽ നിന്ന് ഫർണിച്ചർ കയറ്റി വന്ന പിക്കപ്പ് വാനാണ് കെ എസ് ആർടിസി ബസുമായി കൂട്ടിയിടിച്ച് മറിഞ്ഞത്. ബസ് യാത്രക്കാരായ 9 പേർക്ക് പരുക്കേറ്റു. മിക്കവരുടെയും മുഖത്തും കാലിനുമാണ് പരുക്കേറ്റത്.

ഇടിയുടെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പിക്കപ്പ് വാനിൽ ഉണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചത്. അടൂർ പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തെക്കുറിച്ച്  അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിയുടെ നിർദ്ദേശം

പത്തനംതിട്ട : ചുട്ടിപ്പാറ എസ് എം ഇ നഴ്സിങ് കോളേജിലെ വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തെക്കുറിച്ച്  അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ സർവ്വകലാശാലക്ക് നിർദ്ദേശം നൽകി മന്ത്രി വീണാ...

പമ്പാ നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ചെങ്ങന്നൂർ : പമ്പാ നദിയിലെ പാണ്ടനാട് മിത്രമടം കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പാലത്തിന്റെ മധ്യഭാഗത്തായുള്ള തൂണിന് സമീപം  മൂന്നു ദിവസം പഴക്കമുള്ള പുരുഷന്റെ ജീർണിച്ച മൃതദേഹമാണ് കണ്ടെത്തിയത്. കറുപ്പ് നിറത്തിലുള്ള ബനിയനും, ഗ്രേ...
- Advertisment -

Most Popular

- Advertisement -