Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകെ എസ്...

കെ എസ് ആർ ടി സി യുടെ 2200  ബസിൻ്റെ കാലാവധി അടുത്ത മാസം തീരും

തിരുവനന്തപുരം : കെ എസ് ആർ ടി സി യുടെ 1200 ഓർഡിനറി ബസിൻ്റെ കാലാവധി അടുത്ത മാസം അവസാനിക്കും. ഇതിനു പുറമേ മറ്റൊരു 1000 ബസുകളുടെ പതിനഞ്ച് വർഷം കാലാവധി കൂടി അടുത്ത മാസം തീരുകയാണ്. ഇതോടെ സർവീസ് കാലാവധി അവസാനിക്കുന്ന 2200 ബസുകൾ ഒറ്റയടിക്ക് റൂട്ടുകളിൽ നിന്ന് പിൻവലിക്കേണ്ട അവസ്ഥയിലായിലാകും. ഇവയ്ക്കെല്ലാം ഒരു വർഷം കൂടി സർവീസ് നീട്ടി നൽകിയാണ് ഇപ്പോൾ ഓടിക്കുന്നത്.

പ്രത്യേക ഉത്തരവ് വഴിയോ മറ്റോ ഇവയിൽ കുറച്ച് ബസുകളെങ്കിലും താത്കാലികമായി നിലനിർത്താൻ സാധിച്ചേക്കും. എങ്കിലും നിലവിലുള്ള റൂട്ടുകളിൽ ആവശ്യത്തിന് ബസുകൾ ലഭ്യമാക്കാൻ സാധിക്കില്ല. പുതിയ ബസുകൾ വാങ്ങുക മാത്രമാണ് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരം.

എന്നാൽ ഇതിനായി 305 മിനി ബസുകൾ വാങ്ങാനുള്ള കരാർ നടപടികൾ നടന്നെങ്കിലും   സാമ്പത്തിക പ്രതിസന്ധി കാരണം എപ്പോൾ വാങ്ങാൻ സാധിക്കുമെന്ന് ഉറപ്പില്ല. ബസുകളുടെ ലഭ്യത ഉറപ്പാക്കാൻ അടിയന്തര ഫണ്ട് ആവശ്യപ്പെട്ട് സംസ്ഥാന ധന വകുപ്പിന് കെഎസ്ആർടിസി കത്ത് നൽകിയിട്ടുണ്ട്. 93 കോടി രൂപയാണ് പ്ലാൻ ഫണ്ടിൽ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേ സമയം  പി എം ഇ ബസ് സേവാ പദ്ധതി പ്രകാരം ഇലട്രിക്ക് ബസുകൾ നൽകാൻ കേന്ദ്ര സർക്കാർ  തയ്യാറാണെങ്കിലും സംസ്ഥാനം അതിനോട് താൽപര്യം അറിയിച്ചിട്ടില്ല. കേന്ദ്രത്തിൻ്റെ ഈ ബസുകൾ വാങ്ങാൻ സംസ്ഥാന ധനവകുപ്പ് ഗാരൻ്റി നൽകാനുളള നീക്കം നടന്നെങ്കിലും പിന്നിട് തുടർ നടപടിയിലേക്ക് കടന്നില്ല. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 20-02-2025 Karunya Plus KN-561

1st Prize Rs.8,000,000/- PV 665237 (ATTINGAL) Consolation Prize Rs.8,000/- PN 665237 PO 665237 PP 665237 PR 665237 PS 665237 PT 665237 PU 665237 PW 665237 PX 665237...

കനത്ത മഴ : നാലു ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി

തിരുവനന്തപുരം : തൃശൂർ അകമലയിൽ ട്രാക്കിലേക്കു വെള്ളം കയറിയതിനെ തുടർന്നു നാല് ട്രെയിനുകള്‍ പൂര്‍ണ്ണമായും നിരവധി ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ഗുരുവായൂർ–തൃശൂർ , തൃശൂർ–ഗുരുവായൂർ , ഷൊർണൂർ–തൃശൂർ, തൃശൂർ–ഷൊർണൂർ പാസഞ്ചറുകളാണ് പൂര്‍ണ്ണമായും റദ്ദാക്കിയത്....
- Advertisment -

Most Popular

- Advertisement -