Thursday, January 29, 2026
No menu items!

subscribe-youtube-channel

HomeNewsഅയ്യന് തിരുവാതിര...

അയ്യന് തിരുവാതിര അർച്ചന സമ്മർപ്പിച്ച് കുഞ്ഞ് മാളികപുറങ്ങൾ

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി നടതുറന്ന ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്ര സന്നിധാനത്ത് പുതുവത്സരദിനത്തിൽ ശബരീശന് തിരുവാതിര അർച്ചന സമർപ്പിച്ച് കുഞ്ഞ് മാളികപ്പുറങ്ങൾ. തിരുവനന്തപുരം വെഞ്ഞാറമൂടിലെ ജീവകല സാംസ്‌കാരിക കേന്ദ്രത്തിലെ ഒൻപത് വയസിനു താഴെയുള്ള 11 പെൺകുട്ടികളാണ് സന്നിധാനം നടപന്തലിലെ വേദിയിൽ തിരുവാതിര അവതരിപ്പിച്ചത്.

കൈകൊട്ടിയും, കോൽകെട്ടിയും, മൺചിരാതുകൾ ചേർത്തും വ്യത്യസ്തമായ 5 തിരുവാതിര ഇനങ്ങൾ അവതരിപ്പിച്ചു. ഭക്തിസാന്ദ്രമായ സന്നിധാനത്ത് കുട്ടികളുടെ നൃത്താർച്ചന അയ്യപ്പ ഭക്തർക്കും കൗതുകകാഴ്ചയായി. എ കെ ആദിത്യ, എ പുണ്യ, എസ് ശ്രവ്യ, നിള ഉണ്ണികൃഷ്ണൻ, എസ് വി ശിവപ്രിയ, കെ കൃഷ്ണകൃപ, വൈഷ്ണവി എസ് നായർ, ദേവപ്രിയ അരുൺ, എസ് പി ശിവകാർത്തിക, എസ് എസ് വൈഗ, ആർ കെ നിരഞ്ജന എന്നിവരാണ് തിരുവാതിര അവതരിപ്പിച്ചത്. 

നൃത്യാധ്യാപിക പാർവതി മോഹനാണ് തിരുവാതിര ചിട്ടപ്പെടുത്തിയത്.  2017 മുതൽ സന്നിധാനത്ത് ജീവകല സാംസ്‌കാരിക കേന്ദ്രം തിരുവാതിര അവതരിപ്പിക്കുകയാണ്. ജീവകല  സെക്രട്ടറി  വി എസ് ബിജുകുമാർ, ജോയിന്റ് സെക്രട്ടറി പി മധു എന്നിവരാണ് സംഘത്തെ ശബരിമലയിലെത്തിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അജ്ഞാത പുരുഷമൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ  – ഉറ്റവരെ തേടുന്നു

അടൂർ: അജ്ഞാത പുരുഷന്റെ മൃതശരീരം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കുന്നു. 72 വയസ്സ് പ്രായം തോന്നുന്നതും, സ്വദേശം തിരിച്ചറിഞ്ഞിട്ടില്ലാത്തതുമാണ്. ഈ മാസം 11 ന് പകൽ രണ്ടു മണിയോടെ അടൂർ ഗവൺമെൻറ്...

പതിനാല് വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു

മാന്നാർ : ട്യൂഷൻ കഴിഞ്ഞ് സാധനം വാങ്ങുന്നതിനായി കടയിൽ എത്തിയ പതിനാല് വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ സ്റ്റോർ ജംഗ്ഷന് സമീപം സ്റ്റേഷനറി കട...
- Advertisment -

Most Popular

- Advertisement -