Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴയെ...

ശക്തമായ മഴയെ തുടർന്ന് കുരുമ്പൻമൂഴി കോസ്‌വേയിൽ വെള്ളം കയറി.

റാന്നി : കിഴക്കൻ മലയോര മേഖകളിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് റാന്നി കുരുമ്പൻമൂഴി കോസ്‌വേയിൽ വെള്ളം കയറി. ഇതോടെ പ്രദേശത്തേക്കുള്ള പ്രധാന ഗതാഗത മാർഗം തടസപ്പെട്ടു.

വനമേഖലകളിൽ നിന്ന് ഒഴുകി വന്ന തടികളും ചപ്പുകളും കോസ്‌വേയിൽ നിറഞ്ഞിരിക്കുകയാണ്. പെരുന്തേനരുവി ജല വൈദ്യുതി പദ്ധതി വന്നതിനു ശേഷമാണ് ഇത്രയും പെട്ടന്ന് കോസ്‌വേ മുങ്ങുന്നതെന്നാണ് പ്രദേശവാസികൾ  പറഞ്ഞു. പ്രളയത്തിൽ ഡാമിൽ അടിഞ്ഞു കൂടിയ മണ്ണും ചെളിയും നീക്കം ചെയ്യാതെ ഇതിനു പരിഹാരം ഉണ്ടാക്കാൻ കഴിയില്ല.

ഡാമിന് മുകളിൽ കുറച്ചു ഭാഗം മാത്രമാണ് മണ്ണുകൾ നീക്കം ചെയ്തത്. എന്നാൽ അടുത്ത വെള്ളം വരുമ്പോൾ മണ്ണ് മാറ്റിയ ഭാഗങ്ങൾ വീണ്ടും ചെളിയും മണ്ണും നിറയും.  നിലവിലെ സ്ഥിതിയിൽ ഒരു ദിവസം ശക്തമായ മഴ പെയ്താൽ കോസ്‌വേ പൂർണ്ണമായുംമുങ്ങും എന്ന സ്ഥിതിയാണ്. കോസ്‌വേ മുങ്ങുന്നതോടെ മൂന്ന് കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടി വരുന്നതിനാൽ വളരെ ബുദ്ധിമുട്ട് നേരിടുന്നതായി നാട്ടുകാർ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക് കരാർ വ്യവസ്ഥയിൽ ടെൻഡർ ക്ഷണിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക് കരാർ വ്യവസ്ഥയിൽ  നടത്തുന്നതിന് നടത്തിപ്പുകാരെ തെരഞ്ഞെടുക്കുന്നതിലേക്ക് ടെൻഡർ ക്ഷണിച്ചു. 2023 ജൂൺ മാസം മുതൽ കെഎസ്ആർടിസി ആരംഭിച്ച, ചുരുങ്ങിയ സമയം കൊണ്ട് വലിയ രീതിയിൽ പൊതുജന പിന്തുണയാർജ്ജിച്ച...

Kerala Lottery 07.06.2024 Nirmal NR 383

1st Prize Rs.70,00,000/- NT 585205 (PALAKKAD) Consolation Prize – Rs.8,000/- NN 585205 NO 585205 NP 585205 NR 585205 NS 585205 NU 585205 NV 585205 NW 585205 NX...
- Advertisment -

Most Popular

- Advertisement -