Monday, April 28, 2025
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ റെയിൽവേ...

കുറ്റൂർ റെയിൽവേ അടിപ്പാത: ഗേയ്റ്റ് സ്ഥാപിച്ച് താൽക്കാലിക പരിഹാരം കണ്ട് റെയിൽവേ

തിരുവല്ല : കുറ്റൂർ റെയിൽവേ ഗേറ്റുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച അടിപ്പാതകളിൽ ഗേയ്റ്റ് സ്ഥാപിച്ച് താൽക്കാലിക പരിഹാരം കണ്ട് റെയിൽവേ . മഴക്കാലത്ത് റെയിൽവേ അടിപ്പാതകളിൽ നിറയുന്ന വെള്ളം ഒഴിവാക്കാനായി നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടും അവയൊന്നും വിജയം കാണാത്തതിന്റെ പശ്ചാത്തലത്തിൽ സ്ഥിരം ഗേറ്റ് നിർമ്മിച്ച് വാഹന ഗതാഗതം ഒഴിവാക്കി റെയിൽവേയുടെ ഭാഗം സുരക്ഷിതമാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. അടിപ്പാതകളിൽ മേൽക്കൂര പണിതും വെള്ളം വറ്റിക്കുന്നതിനായിവലിയ മോട്ടോറുകൾ സ്ഥാപിച്ചും വെള്ളം ഒഴുകി മാറുന്നതിനായി വലിയ ഓടകൾ നിർമ്മിച്ചിട്ടും അടി പാതയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാത്തതിന്റെ പശ്ചാത്തലത്തിലാണ് ഗേറ്റ് സ്ഥാപിച്ച് വാഹനഗതാഗതം തടയുന്നത്.

എം സി റോഡിനെയും ടികെ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡുകളായ കുറ്റൂർ- മനയ്ക്കച്ചിറ റോഡിലെയും തിരുമൂലപുരം- കറ്റോട് റോഡിലെയും അടിപ്പാതകളിലാണ് ഇപ്പോൾ റെയിൽവേ ഗേറ്റ് സ്ഥാച്ചിരിക്കുന്നത്.

മണിമലയാറ്റിൽ വെള്ളം ഉയർന്നാൽ തിരുമൂലപുരം അടിപ്പാത പൂർണമായും മുങ്ങുമെങ്കിലും കുറ്റൂർ അടിപ്പാതയിൽ വളരെ വൈകിയേ വെള്ളം ഉയരുകയുള്ളൂ. ഈ സമയം ടോറസും ടിപ്പറും അടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഇതുവഴി സുഗമമായി കടന്നു പോകാൻ സാധിക്കുമായിരുന്നു. കാറുകൾ അടക്കമുള്ള ലൈറ്റ് വാഹനങ്ങൾക്കായിരുന്നു ഈ വെള്ളക്കെട്ടിലൂടെ പോകാൻ ബുദ്ധിമുട്ടുണ്ടായിരുന്നത്. ഗേറ്റ് സ്ഥാപിച്ചതോടുകൂടി ഇനി ഒരു വാഹനങ്ങൾക്കും കടന്നു പോകാൻ പറ്റാത്ത സാഹചര്യമാണുള്ളത്.

കഴിഞ്ഞ വർഷം നടന്ന അടിപ്പാതയുടെ നവീകരണ പ്രവർത്തനത്തിൽ അടിപ്പാതയുടെ ഒരുവശത്ത് കൂടി ചെറിയ വാഹനങ്ങൾക്ക് കടന്നു പോകുന്നതിനായി റോഡ് ലെവലിൽ നിന്നും ഉയർത്തി നടപ്പാത വീതി കൂട്ടി പണിതിരുന്നു. അന്ന് നിർമ്മാണ ചുമതലമുണ്ടായിരുന്ന എഞ്ചിനീയറോട് അര അടിയും കൂടെ വീതി കൂട്ടിയാൽ വലിയ കാറുകൾക്ക് ഉൾപ്പെടെ കടന്നു പോകാൻ സാധിക്കും എന്ന് നാട്ടുകാർ പറഞ്ഞെങ്കിലും അത് പാഴ്വാക്കായി .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സുഗത വനം പദ്ധതി ധനശേഖരണം രണ്ടാം ഘട്ടം

ആറന്മുള: സുഗത വനം പദ്ധതി ധനശേഖരണ പരിപാടിയുടെ രണ്ടാം ഘട്ടത്തിന്റെ ഉത്ഘാടനം റിട്ട ഡിവൈ എസ് പി സുരേഷ്കുമാറിൽ നിന്നും തുക സ്വീകരിച്ചു കൊണ്ട് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിച്ചു. സുഗതകുമാരിയുടെ...

വനവാതുക്കര ശ്രീ മഹാദേവ – ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവവും ഭാഗവത സപ്താഹവും

ചെങ്ങന്നൂർ: വനവാതുക്കര ശ്രീ മഹാദേവ - ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്രം മഹോത്സവത്തിന് ശനിയാഴ്ച്ച തുടക്കം. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ശ്രീപാർത്ഥസാരഥി അഖണ്ഡനാമജപ സമിതി തിരുവൻവണ്ടൂർ, ശ്രീ അയ്യപ്പ മാതൃസമിതി...
- Advertisment -

Most Popular

- Advertisement -