Monday, March 23, 2026
No menu items!

subscribe-youtube-channel

HomeNewsഭൂമി അഴിമതി...

ഭൂമി അഴിമതി : വിവാദ ഭൂമി തിരികെ സർക്കാരിന് നൽക്കാനൊരുങ്ങി സിദ്ധരാമയ്യയുടെ ഭാര്യ

മൈസൂരു : മൈസൂരു അർബൻ ഡവലപ്മെന്റ് അതോറിറ്റി (മുഡ) അഴിമതിക്കേസിൽ വിവാദമായ ഭൂമി തിരികെ സർക്കാരിന് നൽക്കാനൊരുങ്ങി സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി. ഇഡി കേസെടുത്തതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ നീക്കം .14 പ്ലോട്ടുകൾ ആണ് തിരികെ നൽകാൻ പാർവതി തീരുമാനിച്ചത്. ഭൂമി തിരികെ നൽകുന്നത് സംബന്ധിച്ച് മുഡ കമ്മീഷണർക്ക് പാർവതി കത്ത് നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ പാർവതി, ഭാര്യാ സഹോദരൻ , ഭൂമിയുടെ മുൻ ഉടമ എന്നിവർക്കെതിരെ ലോകായുക്ത പൊലീസും കേസെടുത്തിരുന്നു. മുഖ്യമന്ത്രിയെ കുറ്റവിചാരണ ചെയ്യാൻ ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ട് അനുമതി നല്കിയിരുന്നു. ഇത് ഹൈക്കോടതി ശരി വച്ചിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡോ. മാത്യൂസ് മാർ പോളിക്കാർപ്പോസ് സ്ഥാനമേറ്റു

മാവേലിക്കര:  മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനത്തിൻ്റെ രണ്ടാമത് അദ്ധ്യക്ഷനായി ഡോ മാത്യൂസ് മാർ പോളിക്കാർപ്പോസ് സ്ഥാനമേറ്റു. മാവേലിക്കര പുന്നമൂട് സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്ന അനുമോദന യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം...

ചങ്ങനാശ്ശേരിയിൽ കാറ് തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം: ഒരാൾക്ക് പരിക്ക്

ചങ്ങനാശ്ശേരി: മതുമൂലയിൽ കാറ് തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ തട്ടുകട ജീവനക്കാരനായ ഷണ്മുഖന് പരിക്കേറ്റു. ചെന്നിത്തല സ്വദേശി തോമസ് ആണ് കാറോടിച്ചത്. ഇന്ന് വൈകിട്ട് 3.30 ആയിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് എത്തിയ...
- Advertisment -

Most Popular

- Advertisement -