Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകർണാടക ദേശീയപാതയിൽ മണ്ണിടിച്ചിൽ...

കർണാടക ദേശീയപാതയിൽ മണ്ണിടിച്ചിൽ : നാലു ദിവസമായിട്ടും മലയാളി ഡ്രൈവറെക്കുറിച്ച് വിവരമില്ല

കോഴിക്കോട്: കർണാടക ഷിരൂരിൽ ദേശീയപാതയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽപെട്ട   മലയാളി ലോറി ഡ്രൈവറെക്കുറിച്ച് നാലു ദിവസമായിട്ടും വിവരമില്ല. കോഴിക്കോട് സ്വദേശി അർജുനായിരുന്നു അപകടപ്പെട്ട ലോറിയുടെ ഡ്രൈവർ. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി കിടക്കുന്നത്.

ലോറിയില്‍ അര്‍ജുൻ ഒറ്റക്കാണെന്നും സ്ഥിരമായി പോകുന്ന റൂട്ടാണെന്നും ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു. അർ‌ജുന്റെ രണ്ടാമത്തെ നമ്പർ ഇടയ്ക്ക് റിം​ഗ് ചെയ്യുന്നുണ്ടെന്ന് ഭാര്യ അറിയിച്ചു. രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംഭവ സ്ഥലത്ത് ഉത്തര കന്നട ജില്ലയിലെ എസ്പി അടക്കമുള്ളവരുണ്ടെന്നും നാവികസേനയെ എത്തിയശേഷം രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്നും കോഴിക്കോട് എംപി എംകെ രാഘവൻ പറഞ്ഞു. ഉദ്യോഗസ്ഥ തലത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അര്‍ജുനെ കണ്ടെത്താനുള്ള നടപടിയുണ്ടാകുമെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേസ് നടത്താൻ വിസിമാർ ചെലവഴിച്ച തുക തിരിച്ചടക്കണം : ഗവർണ്ണർ

തിരുവനന്തപുരം : ഗവർണർക്കെതിരെ കേസ് നടത്താൻ വിസിമാർ ചെലവഴിച്ച തുക ഉടനടി തിരിച്ചടച്ച് റിപ്പോർട്ട്‌ ചെയ്യാൻ ഗവർണറുടെ ഉത്തരവ്.വിവിധ സർവകലാശാല ഫണ്ടിൽ നിന്നും 1.13 കോടി രൂപയെടുത്ത് ​വിസിമാർ കേസ് നടത്തിയ സംഭവത്തിന്റെ...

Kerala Lottery Results : 16-03-2025 Akshaya AK-693

1st Prize Rs.7,000,000/- AF 498089 (NEYYATTINKARA) Consolation Prize Rs.8,000/- AA 498089 AB 498089 AC 498089 AD 498089 AE 498089 AG 498089 AH 498089 AJ 498089 AK 498089...
- Advertisment -

Most Popular

- Advertisement -