തിരുവല്ല: സ്വാമിപാലം -കുഴുവേലിപ്പുറം റോഡിൽ കൈതാരത്തു പടിക്കൽ നാളുകളായി പൊട്ടിയിരുന്ന പൈപ്പിന്റെ ചോർച്ച പരിഹരിച്ചു. ഇന്ന് രാവിലെ വാട്ടർ അതോറിറ്റി ജീവനക്കാർ എത്തി കുഴിയെടുത്ത് പൈപ്പിലെ ചോർച്ച പരിഹരിച്ചത്. പൊട്ടിയ ഭാഗം മാറ്റി പുതിയത് സ്ഥാപിച്ചു.
പെരിങ്ങര പഞ്ചായത്തിലെ എട്ടാം വാർഡിലെ കൈതാരത്തു പടിയിൽ വർഷങ്ങളായി പൈപ്പ് പൊട്ടിയ നിലയിൽ ആയിരുന്നു. രാത്രിയിലും പകലും റോഡിന്റെ വശത്ത് വെള്ളം കെട്ടി കിടക്കുന്നത് പതിവായിരുന്നു. പൈപ്പിന്റെ പ്രധാന കുഴൽ തുറക്കുന്നതോടെ റോഡിന്റെ വശത്ത് വെളളക്കെട്ടാകും. ഇത് നാട്ടുകാർ നിരന്തരം പരാതിപെട്ടിട്ടും നടപടി ഉണ്ടായിരുന്നില്ല.
ഈ റോഡിൽ ജല ജീവൻ മിഷന്റെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്നതിന് കുഴി എടുത്ത് മൂടിയ ഭാഗം കോൺക്രീറ്റ് ചെയ്തപ്പോൾ ഇവിടം ഒഴിവാക്കി ചെയ്തതായി നാട്ടുകാർ ആരോപിച്ചു.