Wednesday, March 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryജീവിതം വിശ്വാസത്തില്‍...

ജീവിതം വിശ്വാസത്തില്‍ അടിയുറച്ചതാകണം: മാര്‍ തോമസ് തറയില്‍

ചങ്ങനാശേരി :  ഓരോ നിമിഷവും വിശ്വാസത്തില്‍ അടിയുറച്ച് മറ്റുളളവര്‍ക്ക് മാതൃകാപരമായ ജീവിതം നയിക്കാന്‍ സാധിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ പറഞ്ഞു. തുരുത്തി മര്‍ത്ത് മറിയം ഫൊറോന പളളിയുടെ സെന്റ് തോമസ് കുരിശടിയുടെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഫൊറോന വികാരി ഫാ. ജേക്കബ് ചീരംവേലില്‍ സഹകാര്‍മ്മികനായിരുന്നു. കെ.എഫ്. വര്‍ഗീസ് കല്ലുമാടിക്കല്‍ ദാനമായി നല്‍കിയ സ്ഥലത്ത് ഫാ.തോമസ് കല്ലുമാടിക്കല്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് കുരിശടി നിര്‍മ്മിച്ചത്. കുരിശടിയുടെ താക്കോല്‍ ദാനം ഫാ.ഫ്രാന്‍സീസ് കല്ലുമാടിക്കലില്‍ നിന്നും മെത്രാപ്പോലീത്ത സ്വീകരിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ.ടോണി പുതുവീട്ടില്‍ക്കളം, ഫാ.മാത്യു കാഞ്ഞിരംകാലായില്‍, കെ.എഫ്.വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃശ്ശൂരിൽ എൻഡിഎ ചുമരെഴുത്ത് പ്രചരണത്തിന് തുടക്കം

തൃശൂർ: ബിജെപി തൃശൂർ മണ്ഡലത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനു തുടക്കം കുറിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പത്മജാ വേണുഗോപാൽ അയ്യന്തോൾ അമർജവാൻ ജോതിക്ക് സമീപം ചുവരെഴുത്ത് താമര വരച്ച് ഉദ്ഘാടനം...

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു കർഷകൻ മരിച്ചു

എടത്വ : പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. എടത്വാ മരിയാപുരം കഞ്ചിക്കൽ ബെന്നി ജോസഫ് (62) ആണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരം ഉണ്ടായ കാറ്റിലും മഴയിലുമാണ് ലൈൻ പൊട്ടിവീണത്. ബെന്നി...
- Advertisment -

Most Popular

- Advertisement -