തിരുവല്ല : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ പതിനാലാം ബാച്ചിൻ്റെ ദീപം തെളിയിക്കൽ ചടങ്ങ് നടന്നു. 2025- 2026 ൽ ഒന്നാം വർഷ നഴ്സിംഗ് പഠനത്തിനായി ചേർന്ന 60 വിദ്യാർത്ഥികളുടെ ദീപം തെളിയിക്കൽ ചടങ്ങിൻ്റെ ഉദ്ഘാടനം കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജറും നഴ്സിംഗ് കോളേജ് ട്രസ്റ്റിയുമായ ഫാ സിജോ പന്തപ്പള്ളിൽ നിർവഹിച്ചു.
ഫാ തോമസ് വർഗീസ്, മെഡിക്കൽ സൂപ്രണ്ട് ഡോ ജോംസി ജോർജ്, ചീഫ് നഴ്സിംഗ് ഓഫീസർ മിനി സാറാ തോമസ്, പ്രിൻസിപ്പൽ പ്രൊഫ ഷെറിൻ പീറ്റർ, ബിലീവേഴ്സ് ആശുപത്രി ലീഗൽ അഡ്വസറും ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗ് അഡ്മിനിസ്ട്രേറ്റിവ് ഹെഡുമായ അഡ്വ പ്രിൻസി പി വർഗീസ് , വൈസ് പ്രിൻസിപ്പൽ പ്രൊഫ. അനു മാത്യു, പ്രൊഫ ഡോ റീജാ ആനി സക്കറിയ, നഴ്സിംഗ് വിദ്യാർത്ഥികളായ ഓസ്റ്റിൻ സേവ്യർ അലോഷ്യസ്, കുമാരി അസിൻ സാം എന്നിവർ പ്രസംഗിച്ചു.






