കൊല്‍ക്കത്ത : ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി കൊല്‍ക്കത്തയിലെത്തി. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലാണ് മെസ്സി എത്തിയത്. സഹതാരങ്ങളായ ലൂയി സുവാരസ് (യുറഗ്വായ്), റോഡ്രിഗോ ഡി പോള്‍ (അര്‍ജന്റീന) എന്നിവരും കൂടെയുണ്ട്. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നിവടങ്ങളിൽ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ഉച്ചതിരിഞ്ഞ് ഹൈദരാബാദിലേക്കു തിരിക്കുന്ന താരങ്ങൾ ഞായറാഴ്ച മുംബൈയിൽ വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷം തിങ്കളാഴ്ച ഡല്‍ഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തശേഷം ദുബായിലേക്ക് മടങ്ങും.






