Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaതദ്ദേശ അദാലത്ത്...

തദ്ദേശ അദാലത്ത് :  ആലപ്പുഴയിൽ പാർക്കിംഗ് നിയന്ത്രണം

ആലപ്പുഴ : ഓഗസ്റ്റ്  22 ന് ആലപ്പുഴ എസ്.ഡി.വി സ്ക്കൂൾ സെൻറിനറി ഹാളിൽ നടക്കുന്ന തദ്ദേശ അദാലത്തിന് ഓഡിറ്റോറിയം ഗ്രൌണ്ടിൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി. മന്ത്രിമാർ എം.എൽ.എ മാർ, മുതിർന്ന ഉദ്യോഗസ്ഥർ, മാദ്ധ്യമങ്ങൾ എന്നിവരുടെ വാഹനങ്ങൾക്ക് പുറമേ അദാലത്തിൽ പങ്കെടുക്കുവാൻ എത്തുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾക്ക് മാത്രമാണ് ഓഡിറ്റോറിയത്തിന് സമീപം പാർക്കിംഗ് അനുവദിച്ചിരിക്കുന്നത്.

അദാലത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുമായി എത്തുന്ന സർക്കാർ വാഹനങ്ങൾ ഉദ്യോഗസ്ഥരെ ഓഡിറ്റോറിയത്തിന് സമീപം ഇറക്കിയ ശേഷം ഇ.എം.എസ് സ്റ്റേഡിയത്തിൽ പാർക്ക് ചെയ്യണം.

വാഹനങ്ങളുടെ വിശദമായ ട്രാഫിക് ക്രമീകരണം

മന്ത്രിമാർ, എം.എൽ.എ.മാർ,  മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ വരുന്ന വാഹനങ്ങൾ ഓഡിറ്റോറിയത്തിന്റെ കിഴക്കേ ഗേറ്റിലൂടെ ഓഡിറ്റോറിയ ഗ്രൗണ്ടിൽ പ്രവേശിച്ച് ആളെ ഇറക്കിയ ശേഷം പടിഞ്ഞാറുവശം പാർക്കിംഗ് ഗ്രൗണ്ടിലേക്ക് ഇറങ്ങി പ്രത്യേകം റിസർവ് ചെയ്തിരിക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം.
ഇരുചക്ര വാഹനങ്ങൾ പാർക്കിംഗ് ഗ്രൗണ്ടിന് തെക്കുവശം ഓഡിറ്റോറിയത്തിന്റെ പടിഞ്ഞാറേ ഗേറ്റിന് പടിഞ്ഞാറു വശത്തായും ഓട്ടോറിക്ഷകൾ ഓഡിറ്റോറിയത്തിന്റെ കിഴക്കേ ഗേറ്റിന് കിഴക്ക് വശത്തായും പാർക്ക് ചെയ്യുക.

റിപ്പോർട്ടിങ്ങിനായി ഫോർ വീലറിൽ എത്തുന്ന മീഡിയ പ്രവർത്തകർ ഗ്രൗണ്ടിൽ അവർക്കായി റിസർവ് ചെയ്തിരിക്കുന്ന സ്ഥലത്ത് പാർക്ക് ചെയ്യുക. അദാലത്തിനായി കാറുകളിൽ എത്തുന്ന പൊതുജനങ്ങൾ പാർക്കിംഗ് ഗ്രൗണ്ടിന്റെ പടിഞ്ഞാറ് ഭാഗത്ത് പാർക്ക് ചെയ്യുക.

അദാലത്തിനായി ടെമ്പോ ട്രാവലറുകളിലും മിനി ബസുകളിലും എത്തുന്ന പൊതുജനങ്ങൾ പാർക്കിംഗ് ഗ്രൗണ്ടിന് മുൻവശം അല്പം പടിഞ്ഞാറോട്ട് മാറ്റി റോഡ് സൈഡിൽ വണ്ടി നിർത്തി വാഹനത്തിൽ നിന്നും ഇറങ്ങി റിസപ്ഷൻ സെന്ററിൽ എത്തേണ്ടതും വാഹനങ്ങൾ അവിടെ നിന്നും കനാലിന്റെ തെക്കുവശത്തുകൂടി പടിഞ്ഞാറോട്ട് പോയി കടപ്പുറത്തുള്ള പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതും അദാലത്തിനുശേഷം അവർ വിളിക്കുന്ന മുറയ്ക്ക് തിരികെ വന്ന് കൂട്ടിക്കൊണ്ടു പോകേണ്ടതുമാണ്.

അദാലത്തിന് ഉദ്യോഗസ്ഥരുമായി വരുന്ന തദ്ദേശസ്ഥാപനങ്ങളുടെ വാഹനങ്ങളും മറ്റ് സർക്കാർ വാഹനങ്ങളും ഓഡിറ്റോറിയത്തിന്റെ മുൻവശം അല്പം കിഴക്കോട്ട് മാറി ഉദ്യോഗസ്ഥരെ ഇറക്കിയ ശേഷം ഇ.എം.എസ് സ്റ്റേഡിയത്തിലോ കടപ്പുറത്തുള്ള റിക്രിയേഷൻ ഗ്രൗണ്ടിലോ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.പൊതുജനങ്ങൾക്കുള്ള കാറുകളുടെ പാർക്കിംഗ് ഗ്രൗണ്ടും ഇര ചക്ര വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലവും ഫുൾ ആയാൽ കോടതി പാലത്തിന് വടക്ക് കിഴക്ക് വശമുള്ള മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.

ഓഡിറ്റോറിയത്തിന് മുൻവശമുള്ള റോഡ് വൺവേ ആണ്. ഇത് കർശനമായി പാലിക്കണം. പൊതുജനങ്ങളും ഉദ്യോഗസ്ഥരും യാതൊരു കാരണവശാലും റോഡിന്റെ സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട്ടിലെ ജനങ്ങൾ ഒറ്റയ്‌ക്കല്ല : കേന്ദ്രസർക്കാർ ഒപ്പമുണ്ട് : പ്രധാനമന്ത്രി

വയനാട് : വയനാട്ടിലെ ദുരിതബാധിതർക്കു വേണ്ടി ചെയ്യാൻ സാധിക്കുന്ന എല്ലാവിധ സഹായങ്ങളും കേന്ദ്രം നൽകുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കലക്ടറേറ്റിലെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തിൽപ്പെട്ടവർ ഒറ്റയ്‌ക്കല്ലെന്നും കേന്ദ്രസർക്കാർ...

എക്സിറ്റ് പോൾ : ഓഹരി വിപണി കുതിച്ച് കയറി

മുംബൈ ; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതോടെ സെന്‍സെക്‌സും നിഫ്റ്റിയും റെക്കോഡ് ഉയരംകുറിച്ചു. സെൻസെക്സിൽ ലിസ്റ്റ് ചെയ്ത 30 കമ്പനികൾ ആദ്യ മണിക്കൂറിൽ തന്നെ 2500 പോയിന്റിന്റെ ഉയർച്ച രേഖപ്പെടുത്തി. സെന്‍സെക്‌സ്...
- Advertisment -

Most Popular

- Advertisement -