പത്തനംതിട്ട : തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിലേക്ക് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ ജില്ലയിലുള്ളത് 10.6 ലക്ഷം വോട്ടര്‍മാര്‍. 4,90,779 പുരുഷന്‍മാരും 5,71,974 സ്ത്രീകളും മൂന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടെ 10,62,756 വോട്ടര്‍മാരാണുള്ളത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ 59 വോട്ടര്‍മാരുമുണ്ട്.സംസ്ഥാനത്ത് ആകെ 2,86,62,712 വോട്ടര്‍മാരാണുള്ളത്.
ജില്ലയില്‍ ഇതുവരെ 86 നാമനിര്‍ദേശക പത്രിക ലഭിച്ചു. അയിരൂര്‍ 17, മല്ലപ്പള്ളി ഏഴ്, കലഞ്ഞൂര്‍, കോന്നി, മെഴുവേലി, ഓമല്ലൂര്‍, പ്രമാടം, തോട്ടപ്പുഴശേരി, പെരിങ്ങര നാല് വീതവും മല്ലപ്പുഴശേരി, തിരുവല്ല നഗരസഭ, നാറാണംമൂഴി മൂന്ന് വീതവും ആറന്മുള, അരുവപ്പുലം, ഏനാദിമംഗലം, കൊറ്റനാട്, കുറ്റൂര്‍, മലയാലപ്പുഴ, മൈലപ്ര, പള്ളിക്കല്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, കുളനട രണ്ട് വീതവും ഇലന്തൂര്‍, ഏഴംകുളം, കൊടുമണ്‍, പറക്കോട് ബ്ലോക്ക്, റാന്നി അങ്ങാടി ഒന്ന് വീതവും പത്രിക ലഭിച്ചു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബര്‍ 22 ഉം സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24 മാണ്.






