Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ തെരഞ്ഞെടുപ്പ്...

തദ്ദേശ തെരഞ്ഞെടുപ്പ് : ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം അവസാനിച്ചു: ചൊവ്വാഴ്ച പോളിങ്ങ് ബൂത്തിലേക്ക്

തിരുവനന്തപുരം: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറ് മണിയോടെ അവസാനിച്ചു. നാളത്തെ നിശബ്ദ പ്രചരണത്തിന് ശേഷം ചൊവ്വാഴ്ച 1.32 കോടി വോട്ടര്‍മാര്‍ ജനവിധി തേടും.

സംഘര്‍ഷം ഒഴിവാക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ പൊലീസിനെ നിയോഗിച്ചിരുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിലാണ് ചൊവ്വാഴ്ച്ച ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുക. തുടർന്ന് കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് വോട്ടെടുപ്പ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാജ്യത്ത് കുത്തക മാധ്യമ മുതലാളിമാരുടെ എണ്ണം വര്‍ധിക്കുന്നു:  മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തനം വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്നും രാജ്യത്ത് കുത്തക മാധ്യമ മുതലാളിമാരുടെ എണ്ണം വര്‍ധിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള മീഡിയ അക്കാദമി- മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള പരിപാടി ഉദ്ഘാടനം...

തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ക്കു വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ച നേതാവാണ് വിദ്യാധരന്‍:  ചിറ്റയം ഗോപകുമാര്‍ 

റാന്നി : പാവങ്ങളായ തൊഴിലാളികള്‍ക്ക്  അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി വിട്ടു വീഴ്ചയില്ലാതെ പ്രവര്‍ത്തിച്ച നേതാവാണ് വിദ്യാധരന്‍ എന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍  പറഞ്ഞു. സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗവും എ.ഐ.ടി.യു.സി സംസ്ഥാന ട്രഷററും...
- Advertisment -

Most Popular

- Advertisement -