ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് സെക്രട്ടറി എം രാജേഷ് ഇലന്തൂർ, കോന്നി ബ്ലോക്ക് പഞ്ചായത്തിലെയും പത്തനംതിട്ട നഗരസഭയുടെയും ഇടുക്കി ജില്ല ഓഡിറ്റ് ഓഫീസ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ മാത്യു ജേക്കബ് പന്തളം, പറക്കോട് ബ്ലോക്കിന്റെയും അടൂർ നഗരസഭയുടെയും പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് സെക്രട്ടറി ആർ പി രഞ്ജൻ രാജ് റാന്നി, മല്ലപ്പള്ളി ബ്ലോക്കുകളുടെയും തിരുവല്ല നഗരസഭയുടെയും ചെലവ് നിരീക്ഷകൻ ആകും.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി കമ്മീഷനെ സഹായിക്കാനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾ നിരീക്ഷിക്കുന്നതിനായുമാണ് ഉയര്‍ന്ന റാങ്കിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പൊതു നിരീക്ഷകരായും ചെലവ് നിരീക്ഷകരായും നിയമിക്കുന്നത്.






