Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsലോക്‌സഭാ തെരഞ്ഞെടുപ്പ്:...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണലിന് പത്തനംതിട്ട മണ്ഡലം പൂര്‍ണസജ്ജം – ജില്ലാ കളക്ടര്‍

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പ്രക്രിയയ്ക്ക് പത്തനംതിട്ട മണ്ഡലം പൂര്‍ണസജ്ജമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയമാണ്. രാവിലെ ഏഴിന് സ്ട്രോംഗ് റൂം തുറക്കും. രാവിലെ എട്ടിനു തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. 8.30 ന് ഇവിഎമ്മുകളിലെ കൗണ്ടിംഗ് ആരംഭിക്കും. ഇവിഎം എണ്ണുന്ന ടേബിളില്‍ ഒന്നു വീതം സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരാണുള്ളത്. ഹോം വോട്ടിംഗില്‍ രേഖപ്പെടുത്തിയ തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഒരു ടേബിളില്‍ ഒരു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിങ്ങനെയാണുള്ളത്.

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കാഞ്ഞിരപ്പളളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ ഇവിഎമ്മുകള്‍ എണ്ണുന്നതിന് ഏഴ് കൗണ്ടിംഗ് ഹാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ ഹാളിലും 14 മേശ സജ്ജമാക്കി. പോസ്റ്റല്‍ വോട്ട് എണ്ണുന്നതിന് 35 മേശ, സര്‍വീസ് വോട്ട് എണ്ണുന്നതിനു മുന്‍പായി സ്‌കാനിംഗിനു വേണ്ടി ഒരു ഹാളിലായി 14 മേശ എന്നിങ്ങനെ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലേയും ഇവിഎമ്മുകള്‍ എണ്ണുന്നതിനായി 14 മേശ വീതം ക്രമീകരിച്ചിരിക്കുന്നു. ഇവിഎം, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിംഗ് മേശയിലേക്ക് സ്ഥാനാര്‍ഥിക്ക് കൗണ്ടിംഗ് ഏജന്റുമാരെ നിയമിക്കാം.

ഓരോ സ്ഥാനാര്‍ഥിയ്ക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും റിട്ടേണിംഗ് ഓഫീസറുടെ ടേബിളില്‍ കൗണ്ടിംഗ് പ്രക്രിയ വീക്ഷിക്കാം. കൗണ്ടിംഗ് ഏജന്റ് ഐ.ഡി കാര്‍ഡും ഫോറം 18 ന്റെ പകര്‍പ്പും കയ്യില്‍ സൂക്ഷിക്കണം. കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കുമ്പോള്‍ റിട്ടേണിംഗ് ഓഫീസര്‍ അനുവദിക്കുന്ന ബാഡ്ജ് കയ്യില്‍ കരുതണം. ഓരോ മണ്ഡലത്തിലേയും അഞ്ചു ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകള്‍ നിര്‍ബന്ധമായും എണ്ണും. നറുക്കിട്ടാണ് ബൂത്തുകള്‍ തെരഞ്ഞെടുക്കുകയെന്ന് കളക്ടര്‍ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശുദ്ധിയും ശ്രദ്ധയും വിദ്യാര്‍ത്ഥി ജീവിതത്തില്‍ അനിവാര്യം : ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്

പരുമല : ശുദ്ധിയും ശ്രദ്ധയും വിദ്യാര്‍ത്ഥി ജീവിതത്തില്‍ അനിവാര്യമാണെന്ന് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.പരുമല പെരുന്നാളിനോടനുബന്ധിച്ചു നടന്ന ഗുരുവിന്‍ സവിധേ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മദ്യവും ലഹരിയും...

ഹൃദ്യം’ പദ്ധതിയിലൂടെ ജില്ലയില്‍ നടത്തിയത് 175 ഹൃദയ ശസ്ത്രക്രിയകള്‍

പത്തനംതിട്ട : 'ഹൃദ്യം' സര്‍ക്കാര്‍പദ്ധതിയിലൂടെ ജില്ലയില്‍ 175 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ജന്മനാ ഹൃദ്രോഗം ഉള്ള 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് പ്രയോജനകരമാത്. ജില്ലയില്‍ 635 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവര്‍ക്ക്...
- Advertisment -

Most Popular

- Advertisement -