Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsകളഞ്ഞുകിട്ടിയ പണം...

കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് കൈമാറി

പത്തനംതിട്ട: പത്തനംതിട്ട എച്ച് ഡി എഫ് സി ബാങ്കിൽ പണം അടയ്ക്കാനെത്തിയ തുമ്പമൺ സ്വദേശി ഗീവർഗീസ് ചെറിയാന് ബാങ്ക് പരിസരത്തുനിന്നും 10,000 രൂപ കളഞ്ഞുകിട്ടിയത് പോലീസിൽ ഏൽപ്പിച്ചു.  ഉടമസ്ഥനെ  കണ്ടെത്തി  പോലീസ് തിരികെ നൽകി.

കോട്ടയം കുടമാളൂർ കല്ലംപള്ളിൽ വീട്ടിൽ തോമസിന്റേതാണ് നഷ്ടപ്പെട്ട തുക. കഴിഞ്ഞ ദിവസം സന്തോഷ് മുക്കിലുള്ള ഇറിഗേഷൻ വകുപ്പിന്റെ ഓഫീസിൽ വന്നപ്പോൾ മുണ്ടിന്റെ മടിക്കുത്തിൽ വച്ചിരുന്ന ഒരുകെട്ട് നോട്ടാണ് നഷ്ടമായത്.

എച്ച് ഡി എഫ് സി ബാങ്കിൽ പണം അടയ്ക്കാനെത്തിയ ഗീവർഗീസ് ചെറിയാന്  ഇത് ലഭിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.  ഈ രണ്ട് സ്ഥാപനങ്ങളും ഒരു കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

പത്രവാർത്ത കണ്ടാണ് തോമസ് പത്തനംതിട്ട പോലീസിനെ സമീപിച്ചത്. ഇന്ന് സ്റ്റേഷനിൽ വച്ച്  പോലീസ് ഇൻസ്‌പെക്ടർ   ആർ വി അരുൺ കുമാർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പണം ഉടമസ്ഥന് കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് കടന്നു

തിരുവനന്തപുരം: സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് കടന്നു.  ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 77,640 രൂപയാണ്. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 680 രൂപയാണ്. ഇതോടെ ചരിത്രത്തിലാദ്യമായി...

രാജ്യം അതീവ ജാഗ്രതയിൽ : സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി: പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ കനത്ത നിയന്ത്രണങ്ങളാണ് അതിർത്തി പ്രദേശങ്ങളിൽ. ഉത്തർപ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എല്ലാ യുപി പൊലീസ് സംവിധാനങ്ങളും...
- Advertisment -

Most Popular

- Advertisement -