Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsന്യൂനമർദം :...

ന്യൂനമർദം : ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബുധനാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. വടക്കു ദിശയിൽ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തേക്ക് സഞ്ചരിക്കുന്ന തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.അതോടൊപ്പം കേരള തീരം മുതൽ വടക്കൻ കർണാടക തീരം വരെ പുതിയ ന്യൂനമർദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണം ഖാദി മേള-2024 ആലപ്പുഴ ജില്ലാതല ഉദ്ഘാടനം നാളെ 

ആലപ്പുഴ: ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ അഭിമുഖ്യത്തില്‍ ഓണം ഖാദി മേള-2024 ജില്ലാതല ഉദ്ഘാടനം നാളെ (എട്ട്) രാവിലെ 10 മണിക്ക് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ജില്ല...

എഴുപുന്ന റെയിൽവേ ഗേറ്റ് 24ന് രാത്രി അടച്ചിടും

ആലപ്പുഴ : കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 17 (എഴുപുന്ന ഗേറ്റ്)  ജൂൺ 24 ന്  രാത്രി എട്ടു മണി മുതല്‍ രാത്രി 11.59 വരെ അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും....
- Advertisment -

Most Popular

- Advertisement -