ചെന്നൈ : മധുര തിരുപ്പുറംകുണ്ഡ്രം ദീപം തെളിക്കൽ കേസില്‍ ദർഗയ്‌ക്ക് സമീപം ദീപം തെളിയിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ അനുമതി.ദർഗയോട് ചേർന്ന ദീപത്തൂണിൽ തന്നെ ദീപം തെളിക്കണമെന്ന ജസ്റ്റിസ് സ്വാമിനാഥന്‍റെ ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചു. ദീപം തെളിയിച്ചാൻ സമാധാനം തകരുമെന്ന് കാണിച്ച് ദേവസ്വവും ജില്ലാഭരണകൂടവും നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളി.
വിഷയത്തിൽ കോടതി തമിഴ്നാട് സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചു. ദീപം തെളിച്ചാൽ പ്രദേശത്തെ സമാധാനം തകരുമെന്ന സർക്കാർ വാദം അസംബന്ധമാണെന്നും സമുദായങ്ങൾക്കിടയിൽ അവിശ്വാസം വളരാൻ സർക്കാർ പ്രേരിപ്പിക്കരുതെന്നും കോടതി പറഞ്ഞു .ഉയർന്ന സ്ഥലത്ത് ദീപം തെളിക്കുന്നത് വിശ്വാസികൾക്ക് കാണാൻ വേണ്ടിയാണ്.വിശ്വാസികളുടെ ആവശ്യം ക്ഷേത്രഭരണ സമിതി അംഗീകരിക്കാത്തതിന് ഉചിതമായ കാരണങ്ങളില്ല. സർക്കാർ ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പടർത്താനാണ് ശ്രമിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.






