തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ മഹാസർപ്പബലി ജൂലൈ 15 ന് നടക്കും. ക്ഷേത്രം മേൽശാന്തിയും ഭരണസമതി പ്രസിഡന്റുമായ റ്റി കെ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിൽ രാവിലെ 6 മുതൽ അഭിഷേകം, ജലധാര, വിശേഷാൽ ഗണപതി ഹോമം. യജ്ഞശാലയിൽ സർപ്പബലി ആരംഭം സർപ്പം പാട്ട്, സർപ്പബലി തൂകൽ, പാറക്കളത്തിൽ നൂറും പാലും, വിശേഷാൽ ദീപാരാധന, പ്രസാദ വിതരണം എന്നിവ ഉണ്ടാകുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
