പത്തനംതിട്ട : 2025 ജനുവരി 4 ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ജെബി മേത്തർ എം.പി.നയിക്കുന്ന മഹിളാ സാഹസ് യാത്ര ആഗസ്റ്റ്24 ഞായറാഴ്ച 11 ന് ഇലന്തൂർ നെടുവേലി ജംഗ്ഷനിൽ എത്തും. ജ്വലിക്കട്ടെ സ്ത്രീശക്തി,ഉണരട്ടെ കേരളം,ഭയക്കില്ല നാം തെല്ലും,വിരൽ ചൂണ്ടാം കരുത്തോടെ തുടങ്ങിയ സന്ദേശങ്ങൾ ഉയർത്തി കേരള പ്രദേശ് മഹിളാ കോൺഗ്രസ് ആണ് സാഹസ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
സ്ത്രീകൾക്കും-ജനങ്ങൾക്കും എതിരായ പലവിധ പീഡനങ്ങൾ അവസാനിപ്പിക്കുക, ലഹരിയുടെ കുത്തൊഴക്ക് തടയുക,ആശമാരുടെ നിരാശ മാറ്റുക,പിൻ വാതിൽ അടച്ച് മുൻവാതിൽ തുറക്കുക,അഴിമതി ആറാട്ട് അവസാനിപ്പിക്കുക,ജനങ്ങളേയും സർക്കാരിനേയും കടക്കെണിയിലാക്കുന്ന അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുക,വന്യ ജീവികളിൽ നിന്നും തെരുവ് നായ്ക്കളിൽ നിന്നും ജനങ്ങളെ രക്ഷിക്കുക,വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള യാത്ര നടത്തുന്നത്.
ഇലന്തൂർ നെടുവേലി ജംഗ്ഷനിലെ സ്വീകരണ യോഗം കെ.പി.സി.സി.മെമ്പർ പി.മോഹൻരാജ് ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാന ജില്ലാ നേതാക്കൾ പ്രസംഗിക്കും.മഹിളാ സാഹസ് യാത്രയുടെ പ്രചരണത്തിൻ്റെ ഭാഗമായി പഞ്ചായത്തിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നൈറ്റ് പ്രചരണ പരിപാടിയും, ലഘുലേഖ വിതരണവും,പോസ്റ്ററിംഗും,ഫ്ലക്സ് സ്ഥാപിയ്ക്കൽ പരിപാടിയും നടന്നു.