തൃശ്ശൂർ : ചാലക്കുടി നോർത്ത് ജംഗ്ഷനിൽ പെയിന്റ് കടയിൽ വൻ തീപിടിത്തം. ഊക്കൻസ് പെയ്ന്റ് ആൻഡ് ഹാർഡ്‌വെയർ കടയ്ക്കാണു തീപിടിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം. അഗ്നിശമന സേനയും മറ്റും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.കടയുടെ തൊട്ടടുത്തുള്ള ഗ്യാസ് ഗോഡൗണില്‍ നിന്ന് നിന്നും ഗ്യാസ് സിലിണ്ടറുകൾ ഒഴിപ്പിച്ചു .പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണു തീ പടർന്നത് .തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല .