Friday, March 28, 2025
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക് ഉത്സവം...

മകരവിളക്ക് ഉത്സവം : ദർശനം ജനുവരി 19 വരെ

ശബരിമല : മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം ജനുവരി 19 രാത്രി അവസാനിക്കും. 19 ന് വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തി വിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി വരെ മാത്രമാണ് ദർശനം.അത്താഴ പൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീർഥാടനം സമാപിക്കും.

ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5.30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം 6:30ന് മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.

നെയ്യഭിഷേകം ജനുവരി 18ന് രാവിലെ 10.30 ന് അവസാനിക്കും. തുടർന്ന് പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ കളഭാഭിഷേകം നടക്കും. മണിമണ്ഡപത്തിലെ കളമെഴുത്തും സന്നിധാനത്തേക്കുള്ള വിളക്കെഴുന്നള്ളിപ്പും അന്ന് രാത്രി അവസാനിക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല തീർത്ഥാടനം: മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം – ജില്ലാ കലക്ടര്‍

പത്തനംതിട്ട:  ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിവിധ വകുപ്പുകള്‍  ഒക്ടോബറിനകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍ദേശിച്ചു.  നിലയ്ക്കലില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷനായ കലക്ടർ ഓരോ...

ചെങ്ങന്നൂരിൽ നാളെ ഗതാഗത നിയന്ത്രണം

ചെങ്ങന്നൂർ: ചെങ്ങന്നൂർ സരസ്മേളയുടെ  വിളംബരഘോഷ യാത്രയോടനുബന്ധിച്ച് വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കായി നാളെ (18 ) വൈകിട്ട് 5 മണി മുതൽ  എം സി റോഡിൽ ചെങ്ങന്നൂർ ആഞ്ഞിമൂട് ജംഗ്ഷൻ മുതൽ കല്ലിശ്ശേരി വരെയുള്ള...
- Advertisment -

Most Popular

- Advertisement -